Story Dated: Monday, January 19, 2015 03:08
പേരൂര്‍ക്കട: തിരുവനന്തപുരം ജവഹര്‍നഗറിലെ സ്വകാര്യ സ്‌കൂളില്‍ യു.കെ.ജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഇരുനൂറോളം പേജ് വരുന്ന റിപ്പോര്‍ട്ടാണ് ബാലാവകാശ കമ്മീഷന്‍ സമര്‍പ്പിച്ചത്. പട്ടിക്കൂട്ടിലടയ്‌ക്കപ്പെട്ട കുട്ടിയുടെ ജാതി, സ്‌കൂളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് ബാലാവകാശ കമ്മീഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
കുട്ടി എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ലെന്നും ക്രിസ്‌ത്യന്‍ ചേരമര്‍ വിഭാഗക്കാരനാണെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പോലീസ് അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. ജവഹര്‍ സ്‌കൂളില്‍ അടിസ്‌ഥാന സൗകര്യങ്ങളില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്‌ഥയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
ജവഹര്‍ സ്‌കൂളിന് പുറമെ അടിസ്‌ഥാന സൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. വി ശിവന്‍കുട്ടി എം.എല്‍.എയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് കമ്മീഷന്‍ അന്വേഷണം നടത്തിയത്.
from kerala news edited
via IFTTT