എഫ്എംസി - സെബി ലയന പ്രഖ്യാപനം ഉടനുണ്ടായേക്കും
മുംബൈ: ഉത്പന്ന അവധി വ്യാപാര നിയന്ത്രണ സ്ഥാപനമായ ഫോര്‍േവഡ് മാര്‍ക്കറ്റ്‌സ് കമ്മീഷനും (എഫ്എംസി) ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും ലയിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നു. ഫിബ്രവരി 28 ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
എന്നാല്‍ ലയനം അത്ര എളുപ്പമായിരിക്കില്ല. ഘട്ട ഘട്ടമായാവും ഇത് നടപ്പാക്കുക. ലയനത്തിനു മുമ്പായി ഫോര്‍േവഡ് കോണ്‍ട്രാക്ട്‌സ് നിയന്ത്രണ നിയമവും (എഫ്.സി.ആര്‍.എ.) സെക്യൂരിറ്റി കോണ്‍ട്രാക്ട്‌സ് നിയന്ത്രണ നിയമവും (എസ്.സി.ആര്‍.എ.) പരിഷ്‌കരിക്കേണ്ടതുണ്ട്. ഉത്പന്നങ്ങള്‍, ഡെറിവേറ്റീവുകള്‍, ഓഹരികള്‍, ബോണ്ടുകള്‍ എന്നിവയുടെ നിര്‍വചനം ഇവയില്‍ ഉള്‍പ്പെടുത്തേണ്ടി വരും.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിയമ പരിഷ്‌കരണം ഏറെ ബുദ്ധിമുട്ടേറിയതാണ്. ഇതാണ് ലയന പ്രക്രിയ നീണ്ടുപോകുമെന്ന വിലയിരുത്തലിനാധാരം.
ഇരു സ്ഥാപനങ്ങളും പങ്കെടുത്ത സാമ്പത്തിക സുസ്ഥിരത, വികസന കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നിരുന്നു. എഫ്എംസിയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇരു സ്ഥാപനങ്ങളും ലയിപ്പിക്കുന്നതിന് ധാരണയുമായി. ഓഹരികള്‍, ബോണ്ടുകള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഭൗതിക സ്വഭാവമുള്ളതാണ് ഉത്പന്ന വ്യാപാരം. ചില ഉത്പന്നങ്ങളുടെ വ്യാപാരം ഡെലിവറിക്കു ശേഷമാണ് പൂര്‍ത്തിയാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടതുമുണ്ട്.
പുതിയ നിര്‍ദേശമനുസരിച്ച് സെബിയുടെ കീഴില്‍ പ്രത്യേകമായോ സമാന്തര വിഭാഗമായോ ഉത്പന്ന വിപണന നിയന്ത്രണ വിഭാഗം ഉള്‍പ്പെടുത്താനാണ് ധാരണ. ഈ വിഭാഗത്തിന്റെ മേധാവി സെബി ബോര്‍ഡില്‍ അംഗമായിരിക്കും.
ഓഹരി വിപണിയിലെ പോലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ഉത്പന്ന അവധി വ്യാപാരത്തിന് അനുവദിക്കേണ്ടതില്ലെന്നും നിര്‍ദേശങ്ങളിലുണ്ട്.
from kerala news edited
via IFTTT