121

Powered By Blogger

Tuesday, 24 February 2015

പോലീസ്‌ വാന്‍ ജനങ്ങള്‍ക്കിടയിലേക്ക്‌ പാഞ്ഞുകയറി മൂന്ന്‌ പേര്‍ മരിച്ചു









Story Dated: Tuesday, February 24, 2015 08:34



mangalam malayalam online newspaper

ഏഴംകുളം: പത്തനംതിട്ട അടൂര്‍ ഏഴംകുളത്ത്‌ പോലീസ്‌ വാനിടിച്ച്‌ ഉത്സവം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന മുന്ന്‌ പേര്‍ മരിച്ചു. ഏഴംകുളം സ്വദേശി ശിവശങ്കര പിള്ള, രത്നമ്മ എന്നിവരാണ്‌ മരിച്ചത്‌. മരണമടഞ്ഞ മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന്‌ വൈകുന്നേരം ഏഴ്‌ മണിയോടെ ഏഴംകുളം കൊടുമണ്‍ റൂട്ടില്‍ പാല്‍ സൊസൈറ്റിക്ക്‌ സമീപമാണ്‌ അപകടമുണ്ടായത്‌. ജനങ്ങള്‍ക്കിടയിലേക്ക്‌ പാഞ്ഞ്‌ കയറിയ ബസ്‌ സമീപത്തെ ഓടയിലേക്ക്‌ ഇടിച്ചിറങ്ങിയാണ്‌ നിന്നത്‌.


വാനിന്റെ അടിയില്‍പ്പെട്ടവരെ പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌ പുറത്തെടുത്തത്‌. അപകടത്തില്‍ പോലീസ്‌ വാനിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്‌. ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന്‌ സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുകയാണ്‌. രോക്ഷാകുലരായ നാട്ടുകാര്‍ പോലീസ്‌ വാഹനത്തിന്‌ നേരെ കല്ലെറിഞ്ഞു. ഇതേതുടര്‍ന്ന്‌ പോലീസ്‌ നാട്ടുകാരെ വിരട്ടിയോടിച്ചു.










from kerala news edited

via IFTTT