Story Dated: Wednesday, February 25, 2015 03:01
ആലപ്പുഴ: അര്‍ത്തുങ്കല്‍ കേന്ദ്രീകരിച്ച് തീരദേശ പഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് പിന്തുണയേകി പ്രമേയം പാസാക്കണമെന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി.
ചേര്‍ത്തലതെക്ക് പഞ്ചായത്ത് കമ്മിറ്റിയോഗമാണ് കോണ്‍ഗ്രസിലെ പത്ത് അംഗങ്ങള്‍ ബഹിഷ്‌കരിച്ചത്.
പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന റിലേ നിരാഹാര സമരം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ നോട്ടീസ് അധ്യക്ഷ നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ബഹിഷ്‌കരണം.
തീരമേഖലയുടെ സമഗ്ര വികസനം സാധ്യമാകുന്ന തരത്തില്‍ വില്ലേജ് അടിസ്‌ഥാനത്തില്‍ പഞ്ചായത്ത് രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. റിലേ സമരത്തിന് പിന്‍തുണയേകി ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ഇന്നലെ സമര പന്തലിലെത്തി.
ഡി.സി.സി. പ്രസിഡന്റ് എ.എ ഷുക്കൂര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിന്‍സെന്റ് വെട്ടിക്കുഴി എന്നിവരും ഒപ്പമുണ്ടായിരുന്നു. സമരത്തിന് പിന്തുണയുമായി തീരദേശത്ത് ഓട്ടോത്തൊഴിലാളികളും പണിമുടക്കി.
from kerala news edited
via IFTTT