ഗര്‍ഹൂദില്‍ കാര്‍ അഗ്നിക്കിരയായി
Posted on: 25 Feb 2015
ദുബായ്: ഗര്‍ഹൂദ് പാലത്തിനടുത്ത് റോഡില്‍ കാര്‍ അഗ്നിക്കിരയായി. റോഡില്‍ അപകടത്തില്‍പെട്ട കാറാണ് കത്തിയത്.
രാവിലെ പത്തുമണിയോടെ ഷാര്‍ജയിലേക്കുള്ള റോഡിലായിരുന്നു അപകടം. ഉടന്‍തന്നെ അഗ്നിശമനസേന രംഗത്തെത്തി തീയണച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി അഗ്നിശമന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
from kerala news edited
via IFTTT