121

Powered By Blogger

Tuesday, 24 February 2015

പീറ്റര്‍ പോസ്‌നര്‍ ശാന്തിഗിരിയില്‍











Story Dated: Wednesday, February 25, 2015 03:03


പോത്തന്‍കോട്‌: വൈ.എം.സി.എ. ഗ്ലോബല്‍ പ്രസിഡന്റ്‌ പീറ്റര്‍ പോസ്‌നര്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. വൈ.എം.സി.എയുടെ ദേശീയ ഭാരവാഹികള്‍ക്കൊപ്പം ആശ്രത്തിലെത്തിയ പീറ്റര്‍ പോസ്‌നറെ സന്യാസിമാരും സാംസ്‌കാരികപ്രവര്‍ത്തകരും ചേര്‍ന്ന്‌ സ്വീകരിച്ചു. ശാന്തിഗിരി ആശ്രമത്തിനുവേണ്ടി ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്‌ഞാന തപസ്വിയും പാലോട്‌ രവി എം.എല്‍.എ.യും ചേര്‍ന്ന്‌ പൊന്നാട ചാര്‍ത്തി ആദരിച്ച്‌ ഉപഹാരം നല്‍കി.


മൂല്യങ്ങളെ കര്‍മ്മമായി പരിവര്‍ത്തനപ്പെടുത്തുന്ന പദ്ധതിയാണ്‌ വൈ.എം.സി.എ. നടപ്പിലാക്കിവരുന്നതെന്നും അതുകൊണ്ടുതന്നെ മൂല്യങ്ങളെ വളരെയധികം ഉയര്‍ത്തിപ്പിടിക്കുന്ന ശാന്തിഗിരിയുടെ സവിശേഷമായ ആത്മീയ അന്തരീക്ഷത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്‌ ഭാഗ്യമായി കാണുന്നുവെന്നും സ്വീകരണത്തിന്‌ നന്ദിപറഞ്ഞുകൊണ്ട്‌ പീറ്റര്‍ പോസ്‌നര്‍ അറിയിച്ചു.


ഡെയിലി ട്രൈബ്യൂണ്‍ മാനേജിംഗ്‌ എഡിറ്റര്‍ സോമന്‍ ബേബി, വൈ.എം.സി.എ.സ്‌റ്റേറ്റ്‌ ചെയര്‍മാന്‍ ലെബി ഫിലിപ്പ്‌ മാത്യു., ദേശീയ പ്രസിഡന്റ്‌ ഡോ.റോളണ്ട്‌ വില്യംസ്‌, ദേശീയ ട്രഷറര്‍, വി.

.തോമസ്‌, നാഷണല്‍ മൈനോരിറ്റി മോണിട്ടറിംഗ്‌ സെല്‍ മെംബര്‍ എബി ജോര്‍ജ്‌, ശാന്തിഗിരി ആശ്രമം അഡൈ്വസറി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.കെ.ആര്‍.എസ്‌. നായര്‍ എന്നിവര്‍ സംസാരിച്ചു.










from kerala news edited

via IFTTT