121

Powered By Blogger

Thursday, 30 January 2020

കൊറോണ: ഇന്ത്യയിലെ ഇലക്‌ട്രോണിക്സ് ഉത്പന്നമേഖല പ്രതിസന്ധിയിൽ

മുംബൈ: കൊറോണ വൈറസ്ബാധയെതുടർന്ന് ചൈനയിൽനിന്ന് ഇലക്ട്രോണിക്സ് ഘടകങ്ങൾ എത്താൻ വൈകുന്നതിനാൽ ഇന്ത്യയിലെ ഉത്പാദന മേഖല പ്രതിസന്ധിയിൽ. ടെലിവിഷൻ, മൊബൈൽ ഫോൺ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം. ചൈനയിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പുതിയ സ്റ്റോക്ക് എത്തിക്കുന്നതിന് തടസ്സമുണ്ട്. അതുകൊണ്ടുതന്നെ കരുതൽശേഖരം തീർന്നാൽ ഉത്പാദനം നിർത്തിവെക്കേണ്ടിവരുമെന്ന് കമ്പനികൾ സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് കയറ്റുമതിയടക്കം ലക്ഷക്കണക്കിണ് ഡോളറിന്റെ നഷ്ടമാവും ഇതുവഴിയുണ്ടാവുക. ഇന്ത്യയിൽ നിർമിക്കുന്ന ഷവോമി, വിവോ, ഓപ്പോ, വൺപ്ലസ്, ടി.സി.എൽ., ലെനോവോ, ആപ്പിൾ, റിയൽമി എന്നിവയുടെ ഉത്പന്നങ്ങൾക്കായി ഘടകങ്ങൾ എത്തിക്കുന്നത് ചൈനയിൽനിന്നാണ്. ചൈനയിൽ പുതുവത്സര അവധിയുടെ ഭാഗമായി ഫാക്ടറികൾ പൂട്ടിയിരിക്കുകയായിരുന്നു. ഈയാഴ്ചയോടെ അവധിതീർന്ന് പ്രവർത്തനം പുനരാരംഭിക്കേണ്ടതാണ്. എന്നാൽ, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രോഗം കൂടുതൽ പകരാതിരിക്കാൻ ഇവ കുറച്ചുദിവസംകൂടി അടച്ചിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ പുതിയ സ്റ്റോക്ക് വരാൻ കൂടുതൽ സമയമെടുക്കും. ഇത് ഇന്ത്യയിൽ ഉത്പാദനം നിർത്തിവെക്കേണ്ട സാഹചര്യത്തിലേക്ക് നയിക്കുമെന്ന് കമ്പനികൾ വിലയിരുത്തുന്നു. വിയറ്റ്നാംപോലുള്ള രാജ്യങ്ങളിൽനിന്ന് ഘടകങ്ങൾ കൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ട്. എന്നാൽ, അത്ര എളുപ്പമല്ല. നിലവിൽ ടെലിവിഷന്റെ ഘടകങ്ങളിൽ 75 ശതമാനവും സ്മാർട്ട് ഫോണിന്റെ 85 ശതമാനവും ചൈനയിൽനിന്ന് എത്തിക്കുന്നതാണ്. എ.സി.കൾക്കുള്ള കംപ്രസറുകളും വാഷിങ് മെഷീനുകളുടെ മോട്ടോറുകളുമെല്ലാം വരുന്നതും ചൈനയിൽനിന്നുതന്നെ. വൈദ്യുതവാഹനമേഖലയിലും പ്രതിസന്ധി വൈദ്യുതവാഹനമേഖലയെയും പ്രതിസന്ധി ബാധിച്ചേക്കും. വൈദ്യുതവാഹനങ്ങൾക്കുള്ള പ്രധാന ഘടകമായ ലിഥിയം ബാറ്ററികൾക്കായി ഇന്ത്യ ആശ്രയിക്കുന്നത് ചൈനയെ ആണെന്നതാണ് കാരണം. ഫെബ്രുവരി അഞ്ചിന് ഡൽഹി ഗ്രേറ്റർ നോയിഡയിൽ തുടങ്ങാനിരിക്കുന്ന ഓട്ടോഎക്സ്പോയും വൈറസ് ഭീതിയിലാണ്. ഇത്തവണ കൂടുതൽ ചൈനീസ് കമ്പനികൾ മേളയിൽ അണിനിരക്കുന്നുണ്ട്. അതേസമയം, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണമുള്ളതിനാൽ അവർ പങ്കെടുക്കുന്നതുസംബന്ധിച്ച് ആശങ്കകളുയർന്നിട്ടുണ്ട്.

from money rss http://bit.ly/2OfT81k
via IFTTT