Story Dated: Sunday, March 22, 2015 04:07
തിരുവനന്തപുരം : ആലുവ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയ്‌ക്ക് ഡി.ജി.പിയുടെ താക്കീത്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലെ സംഭവവികാസങ്ങളുടെ പശ്‌ചാത്തലത്തിലാണ് നടപടി. പ്രകോപനപരമായി പ്രവര്‍ത്തിക്കരുതെന്ന് എസ്.പിയ്‌ക്ക് ഡി.ജി.പി മുന്നറിയിപ്പ് നല്‍കി.
സഭയില്‍ വനിതാ എം.എല്‍.എമാരെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് 14 ന് ഇടതുമുന്നണി സംസ്‌ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിനിടെ ആലുവ റൂറല്‍ എസ്.പി യതീഷ് ചന്ദ്ര നടത്തിയ പ്രകോപനപരമായ നീക്കങ്ങള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പ്രകോപനപരമായ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, പോലീസുകാര്‍ക്കു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് താന്‍ പ്രതികരിച്ചതെന്ന് യതീഷ് ചന്ദ്ര പ്രതികരിച്ചിരുന്നു.
from kerala news edited
via IFTTT