'കളിയച്ഛന്‍' പ്രദര്‍ശിപ്പിച്ചു:
Posted on: 22 Mar 2015
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അസോസിയേഷന്‍ ഹാളില്‍ 'കളിയച്ഛന്‍' സിനിമ പ്രദര്‍ശിപ്പിച്ചു.
മഹാകവി പി. യുടെ കവിതയെ അടിസ്ഥാനമാക്കി ദേശീയ ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നിര്‍മിച്ച ഈ ചിത്രത്തിന്റെ പ്രദര്‍ശനം സംവിധായകന്‍ ഫാറൂഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിബുരാജിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍. പ്രകാശ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. വൈ.എ. റഹിം സ്വാഗതവും ട്രഷറര്‍ ബിജുസോമന്‍ നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT