സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് മണിയന്‍പിള്ള രാജു, സിദ്ദിഖ്, ഷാജി കൈലാസ്, എസ് കുമാര്‍ എന്നിവര്‍ കെ.എസ്.എഫ്.ഡി.സിയില്‍ രാജിവെക്കാന്‍ ഒരുങ്ങുകയാണ്.
തിങ്കളാഴ്ച ഇവര്‍ കോര്‍പറേഷന്‍ എം.ഡി ദീപാ.ഡി നായര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നാണ് അറിയുന്നത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിനെയും കോര്‍പറേഷന്‍ അംഗമാക്കിയിട്ടുണ്ട്. ഇതും പ്രതിഷേധത്തിന് കാരണമായി.
സാബു ചെറിയാനെ മാറ്റി മുഴുവന്‍ സമയ സിനിമക്കാരെ മാറ്റി പൂര്‍ണമായും രാഷ്ട്രീനിയമനം നടത്തിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. ജോഷി മാത്യു, ദിലീപ്, സുരേഷ് ഉണ്ണിത്താന്‍, സലിംകുമാര്‍, ഇബ്രാഹിംകുട്ടി, കാലടി ഓമന, സഞ്ജയ് ചെറിയാന്‍, എം.എം ഹംസ, ശാസ്തമംഗലം മോഹന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍
from kerala news edited
via IFTTT