Story Dated: Sunday, March 22, 2015 03:24
തിരൂരങ്ങാടി: ഭൗതിക സൗകര്യങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വന്‍ മുന്നേറ്റം നടത്തിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പികെ അബ്‌ദുറബ്ബ് പറഞ്ഞു. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലേക്ക് സര്‍ക്കാര്‍ സ്‌കൂളുകള്‍ മാറിയിട്ടുണ്ട്. കക്കാട് ജിഎംയുപി സ്‌കൂളില്‍ സര്‍ക്കാര്‍ നിര്‍മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു. ഗുണമേന്‍മയാര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് നടത്തുന്നതെന്നും കേരളം രാജ്യത്തിനു മാതൃകയായി മാറിയെന്നും അബ്‌ദുറബ്ബ് പറഞ്ഞു. 12 ക്ലാസ് മുറികള്‍, ഓപ്പണ്‍ സേ്‌റ്റജ്, ഊട്ടുപുര, കവാടം തുടങ്ങിയവ നിര്‍മിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് എം അബ്‌ദുറഹിമാന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഐടി ലാബ് ഉദ്‌ഘാടനം ഇടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിച്ചു. പഴയകാല അധ്യാപകരെചടങ്ങില്‍ ആദരിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക കെ സുലേഖ ടീച്ചര്‍, കെ മൈമൂനത്ത് ടീച്ചര്‍എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കെട്ടിട നിര്‍മാണ റിപ്പോര്‍ട്ട് എ മുഹമ്മദ് അഷ്‌റഫ് എക്‌സിക്യൂട്ടീവ് എഞ്ചനിയര്‍ പൊതുമരാമത്ത് വകുപ്പ് മലപ്പുറം)അവതരിപ്പിച്ചു. കെ സുലേഖ, കൃഷ്‌ണന്‍കോട്ടുമല, വിവി ജമീല ടീച്ചര്‍, ബാലകൃഷ്‌ണന്‍ വള്ളിക്കുന്ന്, സിപി സുഹ്‌റാബി, കെഎം മൊയ്‌തീന്‍ മേലാത്ത് കുഞ്ഞിമുഹമ്മദ് , പരപ്പന്‍ അബ്‌ദുറഹിമാന്‍, വലിയാട്ട് ആരിഫ കെകെ മന്‍സൂര്‍, മുക്കന്‍ ശരീഫ, യുകെ മുസ്‌തഫ, എസ്. ഹരീഷ്, അബ്‌ദുറഹിമാന്‍ ജിഫ്രി, ഇഖ്‌ബാല്‍ കല്ലുങ്ങല്‍, അബ്‌ദുല്ല വാവൂര്‍, ഉസ്‌മാന്‍ (ഡിഇഒ), സതീഷന്‍ (എഇഒ), സി.കൃഷ്‌ണന്‍ എം.പി ഹംസ, സി.എച്ച് മഹ്‌മൂദ് ഹാജി, എം. മുഹമ്മദ് കുട്ടിമുന്‍ഷികെ രാംദാസ്, പി.ഹാരിസ്, കക്കാട് പി. അബ്‌ദുല്ല മൗലവി, ടി.കെ കുഞ്ഞമ്മുറ്റിഹാജി, വി. ഭാസ്‌കരന്‍, പി സൈതലവി, കെ. അബ്‌ദുറസാഖ്, റഷീദ് വടക്കന്‍, കെഎം മുഹമ്മദ് പി ജാബിര്‍, പി.എം അസീസ്, ഒ. ഷൗക്കത്തലി പ്രസംഗിച്ചു.
from kerala news edited
via IFTTT