യൂസഫലി കേച്ചേരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Posted on: 22 Mar 2015
ഷാര്‍ജ: പ്രമുഖ കവിയും ചലച്ചിത്ര ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ നിര്യാണത്തില്‍ യു.എ.ഇ.യിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു.
അദ്ദേഹത്തിന്റെ വിയോഗം മലയാളകവിതയ്ക്കും ചലച്ചിത്ര ഗാനശാഖയ്ക്കും തീരാനഷ്ടമാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.വൈ.എ. റഹീം പറഞ്ഞു. മാസ് ഷാര്‍ജ, പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സെന്റര്‍, പയ്യന്നൂര്‍ സൌഹൃദ വേദി, പയ്യന്നൂര്‍ കോളേജ് അലംനി, ലെന്‍സ് വ്യൂ ഷാര്‍ജ തുടങ്ങിയ സംഘടനകളും അനുശോചിച്ചു.
തൃക്കരിപ്പുര്‍ സംഗമം ഏപ്രില്‍ മൂന്നിന്
ദുബായ്: ദുബായിയിലുള്ള മുഴുവന്‍ തൃക്കരിപ്പുര്‍ നിവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് 'ബൈത്താന്‍സ് ഗ്രൂപ്പ് മജ്‌ലിസെ തൃക്കരിപ്പുര്‍ സീസണ്‍ 2' എന്ന പേരില്‍ സംഗമം നടത്തുന്നു.
കെ.എം.സി.സി. തൃക്കരിപ്പുര്‍ ദുബായ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ മൂന്നിന് വെള്ളിയാഴ്ച ഉച്ചമുതല്‍ അബുഹൈല്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ഉമര്‍ ബിന്‍ ഖത്താബ് മോഡല്‍ സ്‌കൂളിലാണ് പരിപാടി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., തൃക്കരിപ്പുര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതിനായി സംഘടിപ്പിച്ച സംഘാടകസമിതി യോഗത്തില്‍ ഒ.ടി. മുനീര്‍ അധ്യക്ഷത വഹിച്ചു. അഫ്‌സല്‍ മൊട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദാലി തൃക്കരിപ്പുര്‍, വി.വി. കാസിം , എ.ജി.എ. റഹ്മാന്‍, വി.പി.പി. ആരിഫലി, ഇബ്രാഹിം, നൗഷാദ് കുലേരി, ടി.പി. സിറാജ്, നിസാര്‍ എന്‍., മഷൂദ് ഉദിനൂര്‍, അഷറഫ് അഞ്ചങ്ങാടി, ലിയാഖത്തലി, റഷീദ് ഉദിനൂര്‍, മുത്തലീബ് എ.കെ., മുത്തലീബ് മണിയനോടി എന്നിവര്‍ പ്രസംഗിച്ചു. സലാം തട്ടാഞ്ചേരി സ്വാഗതവും എന്‍.പി. ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT