Story Dated: Saturday, March 21, 2015 07:47
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ സജീവമല്ലാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഇനി രജിസ്‌ട്രേഷന്‍ നഷ്‌ടമാകും. അഞ്ചുവര്‍ഷത്തിനു മുകളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത രാഷ്‌ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള ആലോചനകള്‍ നടക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ എച്ച്.എസ്. ബ്രഹ്‌മയാണ് വ്യക്‌തമാക്കിയത്.
തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് 1,600ല്‍ അധികം രാഷ്‌ട്രീയ പാര്‍ട്ടികള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. എന്നാല്‍ 200ല്‍ താഴെ പാര്‍ട്ടികള്‍ മാത്രമാണ് രാജ്യത്ത നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുകയും പ്രവര്‍ത്തനം നടത്താതിരിക്കുകയും ചെയ്യുന്ന ആയിരത്തില്‍പരം പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ മരവിപ്പിക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.
ഇവയില്‍ പ്രധാനമായും കഴിഞ്ഞ അഞ്ചോ ഏഴോ വര്‍ഷത്തിലധികമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കാകും രജിസ്‌ട്രേഷന്‍ നഷ്‌ടമാകുക. രണ്ടോ മൂന്നോ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കുറഞ്ഞത് ഒരു പാര്‍ലമെന്റു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലാത്ത പാര്‍ട്ടികള്‍ക്കും രജിസ്‌ട്രേഷന്‍ നഷ്‌ടമാകും.
രാഷ്‌ട്രീയ പാര്‍ട്ടിയായി രജിസ്‌റ്റര്‍ ചെയ്‌താല്‍ സംസ്‌ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന നികുതി ഇളവുകള്‍ തുടങ്ങുന്ന ആനുകൂല്യങ്ങള്‍ ഇത്തരം സംഘടനകള്‍ക്ക് ലഭിക്കും. ഇതു തടയുകയാണ് കമ്മീഷന്റെ ലക്ഷ്യം. എന്നാല്‍ കമ്മീഷന്റെ തീരുമാനം പാര്‍ട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഇതിന് ജനങ്ങള്‍ മുന്‍കൈ എടുക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നും ബ്രഹ്‌മ വ്യക്‌തമാക്കി.
from kerala news edited
via IFTTT