Story Dated: Sunday, March 22, 2015 03:28
പാലക്കാട്: കര്‍ഷക ജനകീയ പ്രസ്‌ഥാനങ്ങളുടെ ഐക്യവേദിയായ 'ദ പീപ്പിള്‍' ഭരണ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ക്കും, അഴിമതിക്കും, സാമൂഹിക തിന്മകള്‍ക്കുമെതിരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന ജനകീയ സമ്മേളനങ്ങള്‍ക്ക് പാലക്കാട് തുടക്കമാകും. 26ന് രാവിലെ 10.30ന് പാലക്കാട് സിവില്‍ സ്‌റ്റേഷന്‍ സൗത്തില്‍ ദേശീയ കര്‍ഷകസമാജം ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം ദേശീയ കര്‍ഷക സമാജത്തിന്റെ നേതൃത്വത്തില്‍ ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ദ പീപ്പിള്‍ ജനകീയ നേതൃസമ്മേളനം ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്യും. ദേശീയ കര്‍ഷകസമാജം പ്രസിഡന്റ് കെ.എ. പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. സെന്റര്‍ ഫോര്‍ ഫാര്‍മേഴ്‌സ് ഗൈഡന്‍സ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ പി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ദ പീപ്പിള്‍ കോര്‍ഡിനേറ്റര്‍ ഷെവലിയര്‍ അഡ്വ: വി.സി. സെബാസ്‌റ്റ്യന്‍, ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി, ഇടുക്കി ഇമാം മൗലവി മുഹമ്മദ് റഫീക്ക് അല്‍ കൗസരി, ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്‌റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ മാനേജിംഗ് ട്രസ്‌റ്റി ഡിജോ കാപ്പന്‍, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍, കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍, അഗ്രിക്കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ വി.വി. അഗസ്‌റ്റിന്‍, സി.എസ്. ഭഗവല്‍ദാസ്, ആര്‍. രാജപ്പന്‍, കെ.എ. രാമകൃഷ്‌ണന്‍, എസ്. അധിരഥന്‍ എന്നിവര്‍ സംസാരിക്കും.
കേരളത്തിലെ വിവിധ ജില്ലാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 30 കേന്ദ്രങ്ങളില്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ ദ പീപ്പിള്‍ ജനകീയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ജനകീയ കാര്‍ഷിക വിഷയങ്ങളില്‍ രാഷ്‌ട്രീയത്തിനതീതമായ മുന്നേറ്റങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്ും. യ
ജൂണില്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേരുന്ന ദ പീപ്പിള്‍ സംസ്‌ഥാന പ്രതിനിധി സമ്മേളനത്തില്‍ കര്‍ഷക ജനകീയ അവകാശരേഖയുടെ പ്രഖ്യാപനം നടക്കും. ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലെ കര്‍ഷക ബഹുജന സംഘടനകളുടെ നേതാക്കളും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
from kerala news edited
via IFTTT