Story Dated: Sunday, March 22, 2015 03:24
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തും മലപ്പുറം ജില്ലാ കുടുംബശ്രീ മിഷനുമായി സഹകരിച്ചു മംഗളം ദിനപത്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'മലപ്പുറവും വനിതാ മുന്നേറ്റവും' മംഗളം-പുഞ്ച സെമിനാറും ആദരിക്കലും ഇന്ന് ഉച്ചയ്‌ക്കു 2.30നു വിദ്യാഭ്യാസ വകുപ്പ്‌മന്ത്രി പി.കെ അബ്‌ദുറബ്ബ് ഉദ്‌ഘാനം ചെയ്യും.
മലപ്പുറം മുന്‍സിപ്പല്‍ ബസ്‌റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മലപ്പുറം ജില്ലയില്‍ നിന്നും വിവിധമേഖലകളില്‍ മുന്നേറിയ
ആറുവനിതകളേയും മികച്ച കുടുംബശ്രീ പ്രവര്‍ത്തനത്തിനു സംസ്‌ഥാന സര്‍ക്കാറിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ ജില്ലയിലെ ആറു സി.ഡി.എസുകള്‍ക്കും മംഗളം ഉപഹാരം സമ്മാനിക്കും. മലപ്പുറം ജില്ലയില്‍ നിന്നും വിവിധ മേഖലകളില്‍ മുന്നേറിയ നിലമ്പൂര്‍ ആയിഷ (നാടക-ചലച്ചിത്ര നടി), ഖമറുന്നീസ അന്‍വര്‍(സോഷ്യല്‍ വെല്‍ഫെയര്‍ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍), സുഹറ മമ്പാട്(മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), പി. റജുല(കേരളാ മഹിളാ സമഖ്യ മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍), അഡ്വ. കെ.പി മറിയുമ്മ(ന്യൂനപക്ഷ കമ്മീഷന്‍ അംഗം),
സി.എച്ച് ജമീല(അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ക്കു മംഗളത്തിന്റെ വനിതാ ശാക്‌തീകരണ പുരസ്‌ക്കാരം സമ്മാനിക്കും.
ഇതിനുപുറമെ ഇന്ത്യയില്‍ ആദ്യമായി ഐ.എസ്.ഒ അംഗീകാരം നേടിയ നഗരസഭയുടെ ചെയര്‍മാനും ഇന്ത്യയില്‍ ആദ്യമായി നഗരസഭ മുഴുവനായും വൈഫൈ സംവിധാനം ആവിഷ്‌ക്കരിക്കുകയും ഇതിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്‌തഫക്ക് മംഗളത്തിന്റെ കര്‍മപ്രതിഭാ പുരസ്‌ക്കാരം സമ്മാനിക്കും. മികച്ച ബിസ്സനസ്സ് വ്യവസായിയായ പുഞ്ച മാനേജിംഗ ഡയറക്‌ടര്‍ കെ.ടി അബൂബക്കറിനു മംഗളം മികച്ച യുവസംരഭക പുരസ്‌ക്കാരം സമ്മാനിക്കും. പുഞ്ച റൈസ് പൗഡര്‍ യൂണിറ്റ് ആരംഭിച്ച് 10വര്‍ഷം പിന്നിടുമ്പോള്‍ മികച്ച വ്യവസായിയായി ഉയര്‍ന്ന കെ.ടി അബൂബക്കര്‍ സംസ്‌ഥാനത്തെ ഏറ്റവും വലിയ റൈസ് പൗഡര്‍ യൂണിറ്റ് വട്ടപ്പറമ്പ് കേന്ദ്രീകരിച്ചു തുടങ്ങുന്നതിനുള്ള പണിപ്പുരയിലാണ്. തീര്‍ഥും സംശുദ്ദമായി തെയ്യാറാക്കുന്ന പുഞ്ച റൈസ് പൗഡര്‍ നിലവില്‍ മലപ്പുറം ജില്ലയില്‍ മാത്രമാണുള്ളതെങ്കിലും ഇവയുടെ വിപണനം മറ്റു ജില്ലകളിലേക്കും വ്യാപിക്കാനുള്ള ഒരുക്കത്തിലാണു പുഞ്ച മാനേജിംഗ് ഡയറക്‌ടര്‍. ഇതിന്റെ ആവശ്യാര്‍ഥം സംസ്‌ഥാനത്തെ ഏറ്റവും വലിയ റൈസ് പൗഡര്‍ യൂണിറ്റിന്റെ ഉടമയാകാനൊരുങ്ങുകയാണു കെ.ടി അബൂബക്കര്‍.
മലപ്പുറം ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ അമരക്കാരനും ഏഴു സി.ഡി.എസുകള്‍ക്ക് മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിക്കൊടുക്കാനും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്‌ത മേഖലകളിലേക്കു വ്യാപിപ്പിക്കാനും ശ്രമിച്ച
കുടുംബശ്രീയുടെ മലപ്പുറം കോര്‍ഡിനേറ്റര്‍ കെ.മുഹമ്മദ് ഇസ്‌മായീലിനു മംഗളത്തിന്റെ സ്‌നേഹാദരം സമ്മാനിക്കും. മികച്ച കുടുംബശ്രീ പ്രവര്‍ത്തനത്തിനു മുഖ്യമന്ത്രിയുടെ അവാര്‍ഡുനേടിയ മലപ്പുറം ജില്ലയിലെ തെന്നല സി.ഡി.എസ്, ആലങ്കോട് സി.ഡി.എസ്, താനൂര്‍ സി.ഡി.എസ്, വഴിക്കടവ് സി.ഡി.എസ്,വണ്ടൂര്‍ സി.ഡി.എസ്, മലപ്പുറം സി.ഡി.എസ് എന്നിവര്‍ക്കു മികച്ച കുടുംബശ്രീ പ്രവര്‍ത്തനത്തിനുള്ള മംഗളം പുരസ്‌ക്കാരം സമ്മാനിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മംഗളം ചീഫ് എഡറ്റര്‍ സാബുവര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തും. മംഗളം സി.ഇ.ഒ: ആര്‍. അജിത് കുമാര്‍ സ്വാഗതം പറയും. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റ, എം.എസ്.പി കമാന്‍ഡന്റ് ഉമാബഹറ, മലപ്പുറം ജില്ലാപഞ്ചായത്ത് തണല്‍കൂട്ട് ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, മജീഷ്യന്‍ ആര്‍.കെ മലയത്ത് ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന മലപ്പുറവും വനിതാ മുന്നേറ്റവും സെമിനാറിനു അഡ്വ. സുജാത വര്‍മ നേതൃത്വം നല്‍കും. മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാര്‍ നന്ദിപറയും.
from kerala news edited
via IFTTT