Story Dated: Saturday, March 21, 2015 08:36
നേവി മുംബൈ: മുംബൈയില്‍ ക്രൈസ്‌തവ ദേവാലയത്തിന് എതിരെ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. നേവി മുംബൈയിലുള്ള സെന്റ്. ജോര്‍ജ് കാത്തലിക്ക് പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളിയിലേക്ക് കല്ലുകള്‍ വലിച്ചെറിഞ്ഞ അക്രമിസംഘം സെയ്‌ന്റ് ജോര്‍ജിന്റെ പ്രതിമയുടെ രൂപക്കൂടിന്റെ ഗ്ലാസുകളും തകര്‍ത്തു. സംഭവത്തില്‍ ഖാന്ദേശ്വര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് പള്ളിക്കെതിരെ ആക്രമണം നടത്തിയതെന്ന് പള്ളിയിലെ വൈദികന്‍ വ്യക്‌തമാക്കി. ബൈക്കിലെത്തിയ സംഘം തൂവാല ഉപയോഗിച്ചാണ് മുഖം മറച്ചിരുന്നത്. തുടര്‍ന്ന് പള്ളിക്ക് നേരെ കല്ലുകള്‍ വലിച്ചെറിയുകയും സെയ്‌ന്റ് ജോര്‍ജിന്റെ പ്രതിമയുടെ രൂപക്കൂടിന്റെ ചില്ലു തകര്‍ക്കുകയും ചെയ്‌തു. അക്രമികളുടെ സി.സി.റ്റി.വി. ദൃശ്യങ്ങള്‍ പോലീസിനെ കാണിച്ചതായും അദ്ദേഹം പറഞ്ഞു. 2007ല്‍ സ്‌ഥാപിച്ച പള്ളി സീറോ മലബാര്‍ സഭയുടെ കീഴിലുള്ളതാണ്.
from kerala news edited
via IFTTT