Story Dated: Sunday, March 22, 2015 04:00
ഖൊരാഖ്‌പൂര്‍: ഗാന്ധി ആരാധന ഏറ്റവും വലിയ കാപട്യമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. മാര്‍ക്കണ്ഡേയ കട്‌ജുവിനെയും, സാധ്വി പ്രാചിയെയും പോലെ ഗാന്ധിജി കോര്‍പ്പറേറ്റ് ഏജന്റാണെന്നും അരുന്ധതി പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ കോര്‍പ്പറേറ്റ് സ്‌പോണ്‍സേര്‍ഡ് ഏജന്റാണ് ഗാന്ധിജിയെന്ന് അരുന്ധതി പറഞ്ഞു. ഖൊരാഖ്‌പുര്‍ ഫിലിം ഫെസ്‌റ്റിവെല്ലിന്റെ ഉദ്‌ഘാടന ചടങ്ങിലായിരുന്നു അരുന്ധതിയുടെ വിവാദ പരാമര്‍ശം. സ്‌ത്രീകളെ കുറിച്ചും, ദളിതരെ കുറിച്ചും വളരെ മോശമായാണ് ഗാന്ധിജി എഴുതിയിട്ടുള്ളത്. ഇങ്ങനെ ഒരാളെ രാജ്യം ആദരിക്കുന്നത് തികച്ചും കാപട്യമാണെന്നും അവര്‍ പറഞ്ഞു.
പ്രസ്‌താവനയ്‌ക്ക് എതിരെ അപ്പോള്‍ തന്നെ പ്രതിക്ഷേധം ഉയര്‍ന്നു. ഗാന്ധിജിയെ കോര്‍പ്പറേറ്റ് ഏജന്റായി ചിത്രീകരിക്കരുതെന്ന് സദസിലുണ്ടായിരുന്ന യുവാവ് അപ്പോള്‍ തന്നെ ആവശ്യപ്പെട്ടു. മുമ്പ് തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങിലുംഅരുന്ധതി ഗാന്ധിജിയ്‌ക്കെതിരെ പ്രസംഗിച്ചിരുന്നു.
from kerala news edited
via IFTTT