121

Powered By Blogger

Wednesday, 4 March 2015

കെ.കെ.കൊച്ചുവിന്‌ നാടിന്റെ പ്രണാമം











Story Dated: Thursday, March 5, 2015 01:51


ചാരുംമൂട്‌: ഗാനരചയിതാവും രാഷ്‌ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നൂറനാട്‌ എരുമക്കുഴി ശ്രുതിയില്‍ കെ.കെ.കൊച്ചു(70)വിന്‌ നാടിന്റെ അന്ത്യാഞ്‌ജലി. ചൊവ്വാഴ്‌ച വൈകിട്ടാണ്‌ കൊച്ചു അന്തരിച്ചത്‌. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ സംസ്‌കാരം നടന്നു. 1963 ല്‍ എസ്‌.എന്‍ കോളജില്‍ പഠനത്തിനെത്തിയ കൊച്ചു സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷനിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. മെഡിസിന്‌ പ്രവേശനം ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട്‌ മൂലം പോകാന്‍ കഴിഞ്ഞില്ല. ബിരുദ പഠനാനന്തരം ഏജീസ്‌ ഓഫീസില്‍ ജോലി ലഭിച്ചെങ്കിലും ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു.


പിന്നീട്‌ കെ.എസ്‌.ഇ.ബിയില്‍ ജോലി ലഭിച്ചു. സി.പി.എം, കെ.എസ്‌.കെ.ടി.യു, ബാലസംഘം, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. പാലമേല്‍ പട്ടികജാതി സഹകരണ സംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വിപ്ലവ ഗാനങ്ങള്‍ രചിച്ച്‌ ശ്രദ്ധ നേടിയ കൊച്ചുവിന്റെ ഗാനങ്ങള്‍ പാര്‍ട്ടി വേദികളില്‍ ആവേശമായിരുന്നു. ബാലസംഘം, വേനല്‍ത്തുമ്പി സംസ്‌ഥാന കലാജാഥക്കായി കൊച്ചു രചിച്ച എത്ര സുന്ദരം എന്നു തുടങ്ങുന്ന ഗാനം കെ.ജെ.യേശുദാസാണ്‌ ആലപിച്ചത്‌.


സി.പി.എം നേതാക്കളായ ആനത്തലവട്ട, ആനന്ദന്‍, സജി ചെറിയാന്‍, കെ.പി.ഉദയഭാനു, ആര്‍.ഉണ്ണിക്കൃഷ്‌ണപിള്ള, അനന്തഗോപന്‍, സി.എസ്‌.സുജാത, സി.ബി.ചന്ദ്രബാബു, ആര്‍.നാസര്‍, എം.എല്‍.എമാരായ ആര്‍.രാജേഷ്‌, ചിറ്റയം ഗോപകുമാര്‍, സി.പി.ഐ നേതാവ്‌ പി.പ്രസാദ്‌ തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.










from kerala news edited

via IFTTT