Story Dated: Friday, March 6, 2015 03:01
പുതുക്കാട്: നെന്‍മണിക്കര പഞ്ചായത്തിലെ ചെറുവാളില്‍ നിര്‍മിക്കുന്ന മാതൃകാ അംഗന്‍വാടി കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞു. വലിയകത്ത് ധര്‍മശാസ്‌താ ക്ഷേത്രത്തിനു സമീപത്തായി നിര്‍മിക്കുന്ന അംഗന്‍വാടിയുടെ പ്രവര്‍ത്തനങ്ങളാണ് തടസപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പുതുക്കാട് പോലീസ് അറസ്‌റ്റുചെയ്‌തു. പഞ്ചായത്തിന്റെ പരിധിയിലുള്ള ഒരേക്കര്‍ അമ്പത്തിയാറു സെന്റ് സ്‌ഥലത്ത്‌് 23,80,000 രൂപ അടങ്കല്‍ തുകയുള്ള പദ്ധതിയാണ് ചെറുവാളില്‍ നടക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് സംരക്ഷണത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വ്യാഴാഴ്‌ച രാവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയവരെ സ്‌ത്രീകളടക്കമുള്ള നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ പോലീസ് സംരക്ഷണം നല്‌കാത്തതില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജുവിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പുതുക്കാട് സി.ഐ. ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്.പി. എത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കാമെന്ന ഉറപ്പിന്മേല്‍ സമരം പിന്‍വലിച്ചു.
എന്നാല്‍ കാലങ്ങളായി ക്ഷേത്രത്തിന്റെ ഉത്സവം നടക്കുന്ന സ്‌ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പഞ്ചായത്ത് അധികൃതരുടെ ഗൂഢാലോചനയാണെന്ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പറഞ്ഞു. ക്ഷേത്രാചാരങ്ങള്‍ക്ക് തടസംവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്നും പഞ്ചായത്ത് പിന്‍മാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
from kerala news edited
via IFTTT