Story Dated: Thursday, March 5, 2015 05:13
തിരുവനന്തപുരം: കലാഭാരതി ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കള്‍ച്ചര്‍ ആന്‍ഡ് ഹേറിറ്റേജ് ഏര്‍പ്പെടുത്തിയ ദേശീയ രംഗത്ത് നൃത്തത്തിന് നല്‍കിയ സമഗ്ര സംഭാവനയ്‌ക്കുള്ള കലാഭാരതി നാട്യശ്രേഷ്‌ഠ അവാര്‍ഡ് കലാമണ്ഡലം ക്ഷേമാവതിക്കും ശാസ്‌ത്രീയ നൃത്തത്തെ ജനകീയമാക്കാനുള്ള ഇടപെടലിനുള്ള നൃത്തശ്രീ അവാര്‍ഡ് ചലച്ചിത്ര താരവും കുച്ചിപ്പുടി നര്‍ത്തകിയുമായ മഞ്‌ജുവാര്യര്‍ക്കും സമ്മാനിച്ചു.
മുന്നുദിവസമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്നുവരുന്ന കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫും ഇ.പി. ജയരാജന്‍ എം.എല്‍.എയും കൂടിയാണ് ഇരുവര്‍ക്കും സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
from kerala news edited
via IFTTT