Story Dated: Friday, March 6, 2015 03:03
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കിടെ വിവിധയിടങ്ങളിലായി അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. 16 പേര്‍ കുഴഞ്ഞുവീണു. കൊഞ്ചിറവിള, ബണ്ട് റോഡ്, കിള്ളിപ്പാലം എന്നിവിടങ്ങളില്‍ പൊങ്കാല അര്‍പ്പിച്ചവര്‍ക്കാണ് പൊള്ളലേറ്റത്. ശ്രേയ (5), പുഷ്‌കല, കുമാരി തങ്കച്ചി, രവീന്ദ്രന്‍നായര്‍, വിജയകുമാര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വിവിധ സ്‌ഥലങ്ങളില്‍ കുഴഞ്ഞുവീണ 16 പേരെയും ഫയര്‍ഫോഴ്‌സ് അധികൃതര്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇത്തവണ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഏഴു ലക്ഷം ലിറ്റര്‍ വെള്ളം ഫയര്‍ഫോഴ്‌സ് വിതരണം നടത്തി. ഇതിനായി ഏഴ് വാട്ടര്‍ ലോറികളും ഒന്‍പത് മൊബൈല്‍ ടാങ്കുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാല് ആംബുലന്‍സുകളും സജ്‌ജമാക്കിയിരുന്നു. ബുധനാഴ്‌ച രാത്രി 10ന് ആരംഭിച്ച പ്രവര്‍ത്തനം ഇന്നലെ വൈകിട്ട് നാലുവരെ നീണ്ടുനിന്നു. തിരുവനന്തപുരം, കൊല്ലം ജില്ല ഫയര്‍ ഓഫീസര്‍മാരായ നൗഷാദ്, ദിലീപന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.
from kerala news edited
via IFTTT