121

Powered By Blogger

Thursday, 5 March 2015

മംഗളുരു വ്യവസായി ജീവനക്കാര്‍ക്ക്‌ ബോണസായി നാനോ കാര്‍ സമ്മാനിച്ചു









Story Dated: Thursday, March 5, 2015 03:46



mangalam malayalam online newspaper

മംഗളുരു: മംഗളുരു വ്യവസായി തന്റെ ജീവനക്കാര്‍ക്ക്‌ ബോണസായി നാനോ കാര്‍ സമ്മാനിച്ചു. പൂനെയില്‍ വ്യവസായിയായ മംഗളുരു സ്വദേശി വരദ്രാജ്‌ കമലാക്ഷ്‌ നായകാണ്‌ ജീവനക്കാര്‍ക്ക്‌ കാറ്‌ സമ്മാനിച്ചത്‌. കമ്പനിയിലെ പന്ത്രണ്ട്‌ ജീവനക്കാര്‍ക്കാണ്‌ നായക്‌ ബോണസ്‌ നല്‍കിയത്‌. വെറും രണ്ട്‌ കോടി രൂപയാണ്‌ നായകിന്റെ കമ്പനിയുടെ ടേണോവര്‍.


തനിക്ക്‌ സമ്പത്ത്‌ നേടിത്തരുന്നത്‌ ജീവനക്കാരാണ്‌. അതിനാലാണ്‌ നാനോ കാര്‍ സമ്മാനിക്കാന്‍ തീരുമാനിച്ചതെന്ന്‌ നായക്‌ പറഞ്ഞു. തന്റെ സമ്പത്ത്‌, അത്‌ ഉണ്ടാക്കിത്തന്നവരുമായി പങ്കിടണമെന്നാണ്‌ തന്റെ നയമെന്നും നായക്‌ പറഞ്ഞു. ബോള്‍ സ്‌ക്രൂ നിര്‍മ്മിച്ച്‌ കയറ്റുമതി ചെയ്യുന്ന വ്യവസായമാണ്‌ നായക്‌ ചെയ്യുന്നത്‌. യു.എസിലെ ബോസ്‌റ്റണിലും പൂനെയ്‌ക്ക് പുറമെ മറ്റ്‌ ഇന്ത്യന്‍ നഗരങ്ങളിലും പുതിയ നിര്‍മ്മാണ പ്ലാന്റ്‌ തുടങ്ങാന്‍ നായകിന്‌ പദ്ധതിയുണ്ട്‌.


കഴിഞ്ഞ ഒക്‌ടോബറില്‍ സൂററ്റില്‍ നിന്നുള്ള രത്ന വ്യാപാരി ശിവജി ദോലക്കിയ തന്റെ ജീവനക്കാര്‍ക്ക്‌ കാറും ഫ്‌ളാറ്റും സ്വര്‍ണ്ണാഭരണങ്ങളും ബോണസ്‌ നല്‍കിയത്‌ വാര്‍ത്തയായിരുന്നു. 6,000 കോടി രൂപയാണ്‌ ശിവജി ദോലക്കിയയുടെ വാര്‍ഷിക ടേണോവര്‍.










from kerala news edited

via IFTTT