Story Dated: Thursday, March 5, 2015 02:27
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളിലും അന്വേഷണം വേണമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി.സി ജോര്‍ജ് ഇന്ന് നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. തെളിവുകള്‍ പുറത്തുവിടാന്‍ ജോര്‍ജ് തയ്യാറാകണം. ചന്ദ്രബോസിന്റെ രക്തം പുരട്ട വസ്ത്രങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതില്‍ പോലീസിന് വന്ന വീഴ്ചയും പരിശോധിക്കണം.
നിഷാമിന് ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതായും കേസന്വേഷണത്തിന്റെ ഭാഗമായി ബംഗലൂരുവിലേക്കുള്ള നടത്തിയ യാത്ര സംബന്ധിച്ചും മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ നിഷാമിനെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതിന്റെ തെളിവാണ്. നിഷാമിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് മടിക്കുന്നത് ഉന്നത സ്വാധീനമാണ്. സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ചുമത്തേണ്ട കുറ്റങ്ങള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് പോലീസ് ഉപയോഗിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കോഴിക്കോട് വിമാനത്താവളം നവീകരണത്തിന്റെ പേരില്‍ മേയ് ഒന്നു മുതല്‍ ഒക്‌ടോബര്‍ 31 വരെ ഭാഗികമായി അടിച്ചിടാന്‍ പോകുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നീണ്ടുപോയാല്‍ വിമാനത്താവളം തുറന്നുപ്രവര്‍ത്തിക്കുന്നത് വൈകുമെന്ന ആശങ്കയും കോടിയേരി പങ്കുവച്ചു.
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരും. ശനിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.
from kerala news edited
via IFTTT