Story Dated: Friday, March 6, 2015 03:01

പുതുക്കാട്: പീച്ചി ഡാമില്‍നിന്നും ഇടതുകര കനാലിലേക്ക് വെള്ളം തുറന്നു വിടാത്തതുമൂലം മൂന്നു പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷം. ഫെബ്രുവരി 23ന് പീച്ചി ഡാമില്‍നിന്നും തുറന്നുവിട്ട വെള്ളം പൂത്തൂര്‍, കല്ലൂര്‍ ബ്രാഞ്ച് കനാലുകളിലേക്കാണ് എത്തിയത്. എന്നാല്‍ ഇടതുകര കനാലിലെ വെള്ളത്തെ ആശ്രയിക്കുന്ന അഗളപ്പനഗര്, തൃക്കൂര്, വരന്തരപ്പിള്ളി എന്നീ പഞ്ചായത്തുകളിലുള്ളവര്‍ക്ക് വെള്ളമെത്താത്തതുകാരണം വളരെ ബുദ്ധിമുട്ടാണ് നേരിടുന്നത്.
അളഗപ്പനഗര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നെല്‍കൃഷിയും മറ്റു പഞ്ചായത്തുകളിലെ ഇതര കൃഷിയിടങ്ങളും നാശത്തിന്റെ വക്കിലാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇടതുകര കനാലില്‍ വെള്ളം തുറന്നുവിട്ടതിനു ശേഷമാണ് മറ്റ് കനാലുകളിലേക്ക് വെള്ളം എത്തിക്കാറുള്ളത്. രാഷ്ട്രീയകക്ഷികളുടെ നിര്‍ബന്ധപ്രകാരമാണ് പൂത്തൂര്‍-കല്ലൂര്‍ ബ്രാഞ്ച് കനാലിലൂടെ ഈ വര്‍ഷം വെള്ളം തുറന്നുവിടാനുള്ള കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. വെള്ളം തുറന്നുവിട്ടുകൊണ്ടിരിക്കുന്ന കനാലില്‍ പലയിടങ്ങളിലും അനധികൃത തടയണകള്‍ കെട്ടി വെള്ളം സംഭരിക്കുന്നുണ്ട്. വട്ടക്കൊട്ടായി ഭാഗത്തുള്ള കര്‍ഷകര്‍ അനധികൃത തടയണകള്‍ മാറ്റുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. മാര്‍ച്ച് 15 വരെയാണ് ഡാമില്‍നിന്നും വെള്ളം തുറന്നുവിടുന്നത്. എത്രയുംവേഗം ഇടതുകര കനാലിലേക്ക് വെള്ളം എത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
from kerala news edited
via
IFTTT
Related Posts:
വീടിന്റെ ഗേറ്റ് ബ്ലേഡ് മാഫിയ ഊരികൊണ്ടുപോയി! വീടും പൊളിക്കുമെന്ന് ഭീഷണി Story Dated: Wednesday, March 18, 2015 03:09കുന്നംകുളം: ബ്ലേഡ് മാഫിയാസംഘം വീടിന്റെ ഗേറ്റ് അഴിച്ചുകൊണ്ടുപോയതായി പരാതി. മരത്തംകോട് കിടങ്ങൂര്‍ കുളങ്ങര വളപ്പില്‍ ജമാലിന്റെ വീടിന്റെ ഗേറ്റാണ് ബ്ലേഡ് മാഫിയ ഊരികൊണ്ടുപേ… Read More
തൃശൂര്‍ ജില്ലാ പഞ്ചായത്ത് ബജറ്റ് കൃഷിക്കും ജലസേചനത്തിനും ഭവനനിര്‍മാണത്തിനും പ്രാധാന്യം Story Dated: Friday, March 27, 2015 03:11തൃശൂര്‍: ജില്ലാ പഞ്ചായത്തിന്റെ 2015-16 വര്‍ഷത്തേക്കുള്ളതും നിലവിലുള്ള ഭരണസമിതിയുടെ അവസാനത്തേതുമായ ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കും ജലസേചന, കുടിവെള്ള പദ്ധതികള്‍ക്കും ഊന്നല്‍. 179,75… Read More
വ്യാജരേഖകള്‍ നല്കി എട്ടരലക്ഷം തട്ടിയ കേസ്: മുഖ്യപ്രതി ഒളിവില്‍ Story Dated: Tuesday, March 24, 2015 02:29മണ്ണുത്തി: വ്യാജരേഖകള്‍ നല്കി സഹകരണ ബാങ്കില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിലെ മുഖ്യപ്രതി ഒളിവില്‍. മണ്ണുത്തി സര്‍വീസ് സഹകരണ ബാങ്കിന്റെ ശാഖകളില്‍നിന്നു വ്യാജ സര്‍ട്ടിഫിക്കറ… Read More
കടകത്തിച്ച കേസിലെ പ്രതി അറസ്റ്റില്‍ Story Dated: Tuesday, March 24, 2015 02:29കുന്നംകുളം: വിവാഹം കഴിക്കാന്‍ പോകുന്ന യുവതിയുടെ അമ്മയുടെ മുന്നില്‍വച്ച് കടയുടമ അപമാനിച്ച മനോവിഷമത്തില്‍ ഫ്രൂട്ട്കട കത്തിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കടയിലെ ജീവനക്… Read More
ചാലക്കുടിയില്‍ തെരുവുനായ ശല്യം രൂക്ഷം Story Dated: Tuesday, March 24, 2015 02:29ചാലക്കുടി: ചാലക്കുടിയില്‍ തെരുവുനായ് ശല്യം രൂക്ഷം. ജനത്തിന് നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാകുന്നില്ല. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ തെരുവുനായ്ശല്യത്തെ തുടര്‍ന്ന് രോഗികള… Read More