121

Powered By Blogger

Thursday, 5 March 2015

റണ്‍വേ നവീകരണം: പ്രവാസികള്‍ക്കൊപ്പം വിമാനക്കമ്പനികള്‍ക്കും കനത്തനഷ്ടം








റണ്‍വേ നവീകരണം: പ്രവാസികള്‍ക്കൊപ്പം വിമാനക്കമ്പനികള്‍ക്കും കനത്തനഷ്ടം


Posted on: 06 Mar 2015


കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആറുമാസം നീളുന്ന റണ്‍വേ നവീകരണം പ്രവാസികള്‍ക്കൊപ്പം വിമാനക്കമ്പനികള്‍ക്കും കനത്ത നഷ്ടമാകും. ഗള്‍ഫ് മേഖലയിലേക്കുള്ള എയര്‍ഇന്ത്യ, എമിറേറ്റ്‌സ്, സൗദി കമ്പനികളുടെ അഞ്ച് വലിയവിമാനങ്ങളുടെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തേണ്ടി വരുന്നതാണ് തിരിച്ചടിയാകുന്നത്.

എയര്‍ഇന്ത്യയുടെയും എമിറേറ്റ്‌സിന്റെയും രണ്ടുവീതവും സൗദിഎയറിന്റെ ഒരു ജംബോ സര്‍വീസുമാണ് റണ്‍വേ നവീകരണം മുന്‍നിര്‍ത്തി നിര്‍ത്തലാക്കുന്നത്. ഈ വിമാനങ്ങള്‍ക്ക് ആഴ്ചയില്‍ 52 സര്‍വീസുകളുണ്ട്. ആറുമാസം കണക്കിലെടുത്താല്‍ 1352 സര്‍വീസുകളാണ് നഷ്ടപ്പെടുന്നത്. ഇതുവഴി ഈ വിമാനങ്ങളിലെ അഞ്ചുലക്ഷത്തിലേറെ ടിക്കറ്റുകളും നഷ്ടപ്പെടും.


മെയ് ഒന്നിനാണ് റണ്‍വേനവീകരണം തുടങ്ങുന്നത്. ദിവസം എട്ടുമണിക്കൂര്‍ പൂര്‍ണമായും റണ്‍വേ അടച്ചിടും. വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തുമെങ്കിലും ചെറിയ വിമാനങ്ങളുടെ സര്‍വീസിന് അനുമതിയുണ്ട്.


എയര്‍ഇന്ത്യക്കും എമിറേറ്റ്‌സിനുമാണ് വലിയ നഷ്ടം സഹിക്കേണ്ടിവരിക. ജിദ്ദ, റിയാദ് വിമാനങ്ങള്‍ നിര്‍ത്തലാക്കുന്നതുവഴി എയര്‍ഇന്ത്യക്ക് ആഴ്ചയില്‍ 7,200 ടിക്കറ്റുകള്‍ നഷ്ടപ്പെടും. ദുബായിലേക്കുള്ള എമിറേറ്റ്‌സ് സര്‍വീസുകള്‍ ഇല്ലാതാകുന്നതോടെ 7,700 ടിക്കറ്റുകള്‍ നഷ്ടപ്പെടും. ദിവസം ഒരുസര്‍വീസുള്ള സൗദിഎയറിന് 4,900 ടിക്കറ്റുകളും നഷ്ടപ്പെടും.


മെയ്മാസത്തില്‍ തുടങ്ങുന്ന റണ്‍വേനവീകരണം പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുക. ഹജ്ജ്, ഉംറ സര്‍വീസുകള്‍ താളംതെറ്റുന്നതോടൊപ്പം നാട്ടില്‍ അവധിയാഘോഷിക്കാനെത്തുന്നവരെയും പ്രതിസന്ധിയിലാക്കും.


വിമാനക്കമ്പനികള്‍ ബുക്കിങ് ഇപ്പോള്‍തന്നെ നിര്‍ത്തിയിട്ടുണ്ട്. മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കും. ടിക്കറ്റ് ലഭിക്കാനും പ്രയാസമനുഭവപ്പെടും. അതേസമയം കരിപ്പൂരില്‍ മുടങ്ങുന്ന വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍നിന്ന് സര്‍വീസ് നടത്താന്‍ ആലോചിക്കുന്നുണ്ട്.


മെയ് പാതിയോടെ മഴ തുടങ്ങുകയാണെങ്കില്‍ റണ്‍വേ റീ കാര്‍പ്പെറ്റിങ് നിശ്ചിത കാലയളവില്‍ പൂര്‍ത്തിയാക്കാനാവില്ല. ഇതു പ്രതിസന്ധി രൂക്ഷമാക്കും.












from kerala news edited

via IFTTT

Related Posts:

  • മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസി ക്രിസ്മസ്-പുതുവത്സരാഘോഷം മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസി ക്രിസ്മസ്-പുതുവത്സരാഘോഷംPosted on: 16 Jan 2015 ടെല്ലഹസി, ഫ്ലോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസി (എം.എ.ടി) ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു. ചെയേഴ്‌സ് കമ്യൂണിറ്റി സെന്ററില്‍ വെച്ച്… Read More
  • ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ് വാര്‍ത്ത ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റ് വാര്‍ത്തPosted on: 16 Jan 2015 കൊച്ചി: നോര്‍ക്കയുടെയും നോര്‍ക്ക റൂട്ട്‌സിന്റെയും ആഭിമുഖ്യത്തില്‍ കൊച്ചി ലീ മെറീഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന ആഗോള മലയാളി പ… Read More
  • ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ഹോളിഡേ ആഘോഷിച്ചു ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ഹോളിഡേ ആഘോഷിച്ചുPosted on: 16 Jan 2015 ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ (കചഅ ചഥ) ഈവര്‍ഷത്തെ ഹോളിഡേ ആഘോഷം ക്യൂന്‍സിലുള്ള ടേസ്റ്റ് ഓ… Read More
  • ചരമം - തോമസ് ടി തോമസ് (ഹ്യൂസ്റ്റണ്‍) ചരമം - തോമസ് ടി തോമസ് (ഹ്യൂസ്റ്റണ്‍)Posted on: 16 Jan 2015 ഹ്യൂസ്റ്റണ്‍: ആറന്മുള ചെമ്പകശ്ശേരി തെക്കേവീട്ടില്‍ തോമസ് ടി തോമസ് (72) ഹ്യൂസ്റ്റണില്‍ അന്തരിച്ചു. ഭാര്യ കുഞ്ഞുമോന്‍, മക്കള്‍ ജനി-സുനില്‍ മാമന്‍ (ഡാലസ്), ജെഫ… Read More
  • ചരമം - എം.ജെ.ജോണ്‍സണ്‍ (ജര്‍മ്മനി) ചരമം - എം.ജെ.ജോണ്‍സണ്‍ (ജര്‍മ്മനി)Posted on: 15 Jan 2015 തിരുവല്ല: രണ്ടാഴ്ച്ച മുമ്പ് ജര്‍മ്മനിയില്‍ അന്തരിച്ച കറ്റോട് മമ്മരപ്പള്ളില്‍ എം.ജെ ജോണ്‍സന്റെ (79) സംസ്‌കാരശുശ്രൂഷകള്‍ ജനവരി 16 ന് രവിലെ 9 മണിക്ക് കറ്റോടുള്ള ഭവ… Read More