121

Powered By Blogger

Thursday, 5 March 2015

അസീറിയന്‍ കൊട്ടാരം ഐഎസ്‌ ഇടിച്ചുനിരത്തിയെന്ന്‌ ഇറാഖ്‌









Story Dated: Friday, March 6, 2015 07:05



mangalam malayalam online newspaper

ബാഗ്‌ദാദ്‌: പുരാതന വസ്‌തുക്കളുടെ തരിമ്പുകള്‍ പോലും അവശേഷിപ്പിക്കാത്ത ഇസ്‌ളാമിക സ്‌റ്റേറ്റ്‌ ഭീകരര്‍ ഇറാഖിലെ അസീറിയന്‍ നാഗരീകതയുടെ ശേഷിപ്പുകള്‍ ബുള്‍ഡോസര്‍ കൊണ്ട്‌ ഇടിച്ചു നിരത്തിയതായി ഇറാഖ്‌. വടക്കന്‍ ഇറാഖി നഗരമായ മൊസൂളിലെ പുരാതന നിമ്രഡ്‌ ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌ വന്‍ മിലിട്ടറി വാഹനങ്ങള്‍ ഉപയോഗിച്ച്‌ ഇടിച്ചു നിരത്തുകയായിരുന്നു.


ഇറാഖ്‌ ടൂറിസം, പുരാവസ്‌തു മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയിലാണ്‌ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. 13 ാം നൂറ്റാണ്ടിലെ അസീറിയന്‍ നാഗരീകതയുടെ അവശിഷ്‌ടങ്ങളുള്ള ടൈഗ്രിസ്‌ നദീതടത്തിലെ സൈറ്റാണ്‌ നിമ്രഡ്‌. ഇറാഖിന്റെയും സിറിയയുടേയും മുന്നിലൊന്ന്‌ ഭാഗം കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഐഎസ്‌ മതപരിവര്‍ത്തനങ്ങളെ തടയാന്‍ മറ്റ്‌ പുരാവസ്‌തു, മത സൈറ്റുകളും തകര്‍ത്തു.


ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മൊസൂള്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന പുരാവസ്‌തുക്കള്‍ ചുറ്റിക ഉപയോഗിച്ച്‌ ഐഎസ്‌ തീവ്രവാദികള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെ ഇവര്‍ മൊസൂള്‍ ലൈബ്രറിയിലെ വിലപ്പെട്ട പുസ്‌തകങ്ങള്‍ക്ക്‌ തീയിട്ടതിന്റെയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം യൂനിസ്‌, ജിര്‍ജിസ്‌ പ്രവാചകന്മാരുടെ മോസ്‌ക്കും മൊസൂളിലെ പൗരാണിക ക്ഷേത്രങ്ങളും തകര്‍ത്തിരുന്നു.


മൊസൂളിലെ 850 വര്‍ഷം പഴക്കമുള്ള വക്രഗോപുരം തകര്‍ക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും നാട്ടുകാര്‍ ഇതിന്‌ സംരക്ഷണം നല്‍കി. നശിപ്പിക്കല്‍ ഭീഷണിയിലായിരുന്ന ബാഗ്‌ദാദിലെ ദേശീയ മ്യൂസിയം 12 വര്‍ഷങ്ങള്‍ക്ക്‌ ശേഷം കഴിഞ്ഞയാഴ്‌ചയാണ്‌ തുറന്നു നല്‍കിയത്‌. ഇറാഖിലെ ന്യൂനപക്ഷങ്ങള്‍ക്കും മറ്റു മതക്കാര്‍ക്കും എതിരേ കര്‍ശന സമീപനമാണ്‌ ഐഎസ്‌ നടത്തുന്നത്‌.










from kerala news edited

via IFTTT