Story Dated: Friday, March 6, 2015 03:04
കലവൂര്‍: ബൈക്കും കാറും കൂട്ടിയിടിച്ച് മല്‍സ്യത്തൊഴിലാളി മരിച്ചു. ഓമനപ്പുഴ പനഞ്ചിക്കല്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോജിയാ(23)ണ് മരിച്ചത്. തീരദേശപാതയില്‍ കാട്ടൂര്‍ പള്ളിക്ക് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. മാതാവ്: ലൈല
സഹോദരങ്ങള്‍: ലിന്‍സി, ഷാരോണ്‍
from kerala news edited
via IFTTT