Story Dated: Thursday, March 5, 2015 05:13
തിരുവനന്തപുരം: കേരളവും, തമിഴ്നാടും കേന്ദ്രീകരിച്ച് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തുന്ന രണ്ടുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി എല്‍.പി. സ്കൂളിന് എതിര്‍വശം, മാമൂട് വിളാകം വീട്ടില്‍ മുഹമ്മദ് അസ്ലം, വട്ടിയൂര്‍ക്കാവ്, മൂന്നാമൂട്, ഹരിത നഗര്‍, തെക്കേ മംഗാരത്ത് വീട്ടില്‍ ശരവണന് എന്നിവരെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീവരാഹത്ത് പൂട്ടി സൂക്ഷിച്ചിരുന്ന ഹീറോ ഹോണ്ടാ മോഡല്‍ ബൈക്ക് മോഷണം നടത്തുന്നതിന്റെ സി.സി. ടി.വി ക്യാമറ ദൃശ്യങ്ങളിലുള്ള തുടരന്വേഷണത്തിലാണ് പ്രതികളെ പോലീസ് വലയിലാക്കിയത്.
ഇവരില്‍ നിന്ന് ഏഴോളം ഇരുചക്ര വാഹനങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മാറനല്ലൂര്‍, വട്ടിയൂര്‍ക്കാവ്, വലിയതുറ, തമിഴ്നാടിലുള്ള വടശ്ശേരി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ചെടുത്തിട്ടുള്ളതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ചെടുത്ത വാഹനങ്ങളില്‍ വ്യാജ നമ്പര്‍ പതിച്ച് വില്പന നടത്തുന്നതാണ് ഇവരുടെ രീതി.
ഫോര്‍ട്ട് പോലീസ് ഇന്‍സ്പെക്ടര്‍ എ. അജിചന്ദ്രന്‍ നായര്‍, സബ് ഇന്‍സ്പെക്ടര്‍ പി. ഷാജിമോന്‍, പോലീസുകാരായ അഭിലാഷ്, ഷാഡോ പോലീസുകാരായ സാജുകുമാര്‍, ഗോപകുമാര്‍, രഞ്ജിത്ത്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
from kerala news edited
via IFTTT