121

Powered By Blogger

Thursday, 5 March 2015

താലിബാന്റെ പിടിയില്‍ നിന്ന് വൈദികനെ മോചിപ്പത് പണം നല്‍കി?









Story Dated: Thursday, March 5, 2015 02:46



mangalam malayalam online newspaper

ന്യുഡല്‍ഹി: താലിബാന്‍ ബന്ദിയാക്കിയിരുന്ന ജസ്യുട്ട് വൈദികന്‍ ഫാ.അലക്‌സിസ് പ്രേം കുമാറിനെ കേന്ദ്രസര്‍ക്കാര്‍ മോചിപ്പിച്ചത് പണം നല്‍കിയാണെന്ന് ആരോപണം. മോചനദ്രവ്യം ലഭിക്കുന്നതിന് കാത്തിരിക്കുന്നയാണെന്ന് താലിബാന്‍ പറഞ്ഞതായി വൈദികന്‍ കുടുംബാംഗങ്ങളോട് പറഞ്ഞതാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്.


അതേസമയം, വൈദികനെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അവര്‍ പണം ആവശ്യപ്പെടുകയോ സര്‍ക്കാര്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് സയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുടെ സഹായത്തോടെ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കു ഒടുവിലാണ് എട്ട മാസത്തിനു ശേഷം വൈദികനെ വിട്ടയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ഇക്കാര്യം ഫെബ്രുവരി 22നുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.


അതിനിടെ, ഖത്തര്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളാണ് വൈദികന്റെ മോചനത്തിന് സഹായിച്ചതെന്ന് താലിബാന്‍ സ്ഥാപക നേതാവുകൂടിയായ മുല്ല അബ്ദുള്‍ സലാം സയീഫ് ഒരു വാര്‍ത്ത ചാനലിനോട് പ്രതികരിച്ചു. ഖത്തര്‍ സര്‍ക്കാരാണ് മധ്യസ്ഥനായി പ്രവര്‍ത്തിച്ചത്. ഇന്ത്യയും താലിബാനും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും സയീഫ് പറഞ്ഞു.










from kerala news edited

via IFTTT