121

Powered By Blogger

Thursday, 5 March 2015

ഗ്ലോക്കോമ ബോധവത്‌ക്കരണ ജാഥ സംഘടിപ്പിക്കും











Story Dated: Thursday, March 5, 2015 05:13


തിരുവനന്തപുരം: കാഴ്‌ചയുടെ നിശബ്‌ദ കൊലയാളിയായ ഗ്ലോക്കോമയെ ചെറുക്കുന്നതിന്‌ ട്രിവാന്‍ഡ്രം ഓഫ്‌താല്‍മിക്‌ ക്ലബ്ബ്‌ ഈ മാസം ഏഴിന്‌ ഗ്ലോക്കോമ ബോധവത്‌കരണ റാലി സംഘടിപ്പിക്കുന്നു. സ്വാതി ഫൗണ്ടേഷനുമായി സഹകരിച്ച്‌ നടത്തുന്ന റാലി രാവിലെ ഏഴു മണിക്ക്‌ കവടിയാര്‍ ജംഗ്‌ഷനില്‍ നിന്നും ആരംഭിച്ച്‌ വെള്ളയമ്പലത്ത്‌ അവസാനിക്കും. മാജിക്‌ അക്കാഡമി അവതരിപ്പിക്കുന്ന മാജിക്‌ ഷോയും പരിപാടിയോടനുബന്ധിച്ച്‌ നടക്കും.


കഴിഞ്ഞ നാലു വര്‍ഷമായി ഗ്ലോക്കോമയെക്കുറിച്ചുള്ള ബോധവത്‌കരണ റാലി നടത്തി വരുന്നുണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച റാലിയായി വേള്‍ഡ്‌ ഗ്ലോക്കോമ അസോസിയേഷനെ തെരഞ്ഞെടുത്തതായും ട്രിവാന്‍ഡ്രം ഓഫ്‌താല്‍മിക്‌ ക്ലബ്ബ്‌ സെക്രട്ടറി ഡോ. ദേവിന്‍ പ്രഭാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗ്ലോക്കോമ ബാധിക്കുന്നത്‌ പലപ്പോഴും രോഗ ബാധിതര്‍ അറിയാറില്ല.


തുടക്കത്തില്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ കാഴ്‌ച നഷ്‌ടപ്പെടും. ഗ്ലോക്കോമ ബാധിച്ച്‌ കാഴ്‌ച നഷ്‌ടപ്പെട്ടാല്‍ പിന്നീട്‌ ചികിത്സയിലൂടെ കാഴ്‌ച നേടാന്‍ കഴിയില്ല. അതിനാല്‍ വളരെ ചെലവു കുറഞ്ഞ പരിശോധനയും ചികിത്സാ രീതിയും പ്രയോജനപ്പെടുത്തി ഗ്ലോക്കോമയെ തടയണമെന്നും അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT