Story Dated: Thursday, March 5, 2015 05:13
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷന്റെ വരുമാനം കുറച്ചു കാണിക്കാന്‍ ഒരു വിഭാഗം ഉദ്യോഗസ്‌ഥര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. പുതിയ സ്ലാബ് സമ്പ്രദായം നിലവില്‍വന്ന ശേഷം തിരുവനന്തപുരത്തുനിന്ന് ചിറയിന്‍കീഴിലേക്ക് യാത്രക്കാര്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റും ചോദിച്ചാല്‍ വര്‍ക്കല സ്‌റ്റേഷനിലേക്കാണ് നല്‍കുന്നത്. ചിറയിന്‍കീഴ് സ്‌റ്റേഷനെന്ന് നിര്‍ബന്ധിച്ച് ആവശ്യപ്പെട്ടാലും വര്‍ക്കലയേ നല്‍കൂ. എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് ചിറയിന്‍കീഴിലേക്ക് ടിക്കറ്റ് ചോദിച്ചാല്‍ തിരുവനന്തപുരം സ്‌റ്റേഷനിലേക്ക് നല്‍കുന്നതും പതിവാണ്.
ഇക്കാര്യം പലതവണ റെയില്‍വേ അധികാരികളെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. കൊല്ലം തിരുവനന്തപുരം റൂട്ടില്‍ വര്‍ക്കല കഴിഞ്ഞാല്‍ ചിറയിന്‍കീഴിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരും വരുമാനവും ഉള്ളത്. നിലവിലുള്ള വരുമാനം കുറച്ചുകാണിച്ച് ചിറയിന്‍കീഴിലെ ട്രെയിനുകളുടെ താല്‍ക്കാലിക സ്‌റ്റോപ്പ് നിര്‍ത്തലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും പുതിയ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നത് തടയാനാണെന്നും ആക്ഷേപമുണ്ട്.
from kerala news edited
via IFTTT