Story Dated: Friday, March 6, 2015 11:05
ഛിന്‍ഡ്‌വാര: കൈ കൂപ്പണം സയ്‌ഫി എന്ന 15 കാരനെ. നിശ്‌ചയദാര്‍ഢ്യം അവനെ ലക്ഷ്യ പ്രാപതിയിലെത്തിക്കുമെന്ന് ഇതില്‍ കൂടുതല്‍ തെളിവൊന്നും വേണ്ട. മധ്യപ്രദേശിലെ ഛിന്‍ഡ്‌വാര സ്വദേശിയായ സയ്‌ഫി പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്നത് കൈ കൊണ്ടല്ല, കാലുകൊണ്ടാണ്!
ആറ് വര്‍ഷം മുമ്പ് 1100 കെ വി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് സയ്‌ഫിയുടെ കൈകള്‍ നഷ്‌ടമായത്. അന്ന് നാലില്‍ പഠിക്കുകയായിരുന്നു സയ്‌ഫി. കൈകള്‍ നഷ്‌ടപ്പെട്ടത് തന്റെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണവിരാമമാക്കാന്‍ താല്‍പര്യമില്ലാതിരുന്ന സയ്‌ഫി പിന്നീട് കാലുകള്‍ കൊണ്ട് എഴുതാനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാനും പരിശീലിക്കുകയായിരുന്നു. ഇപ്പോള്‍ പെഞ്ച്‌വാലി എക്‌സലന്‍സ് സ്‌കൂളിലെ സെന്ററില്‍ പത്താം ക്ലാസ്സ് പരീക്ഷയെഴുതാന്‍ വരുന്നതും കാലുകള്‍ നല്‍കുന്ന മനോധൈര്യത്തില്‍ തന്നെ.
നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ് സയ്‌ഫി എന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. ജില്ലാ മത്സരങ്ങളില്‍ വരെ പങ്കെടുത്തിട്ടുളള സയ്‌ഫിയുടെ ലഷ്യം സര്‍ക്കാര്‍ ജോലിയാണെന്നും ഇവര്‍ പറയുന്നു.
from kerala news edited
via IFTTT