121

Powered By Blogger

Thursday, 5 March 2015

മംഗളം കോണ്‍ക്ലേവ്‌: ആശയവൈവിധ്യം പങ്കുവച്ച്‌ വികസന സെമിനാര്‍











Story Dated: Friday, March 6, 2015 03:01


തൃശൂര്‍: മംഗളം ദിനപത്രത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മംഗളം എഡിറ്റോറിയല്‍ കോണ്‍ക്ലേവ്‌ തൃശൂരിന്റെ വികസന സാധ്യതകള്‍ക്കു പുതിയ തുടക്കമിടുന്നതായി. ജില്ലയുടെ വികസന സ്വപ്‌നങ്ങള്‍, സാധ്യതകള്‍ എന്ന ആശയത്തിന്റെ അടിസ്‌ഥാനത്തില്‍ നടന്ന ചര്‍ച്ചകള്‍ വേറിട്ട വിശകലനമായി.

തൃശൂരിന്റെ വികസനത്തിനു മംഗളത്തിന്റെ കൈത്താങ്ങായി മാറിയ കൂടിച്ചേരലില്‍ വിവിധ തുറകളിലുള്ള പ്രഗത്ഭര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. കാസിനോ ഓഡിറ്റോറിയത്തിലെ സമ്പന്നമായ സദസില്‍ സാമ്പത്തിക വിദഗ്‌ധര്‍, രാഷ്ര്‌ടീയ, സാമൂഹിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഭരണസാരഥികള്‍, ചിന്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കുചേര്‍ന്നു. തൃശൂരിന്റെ വികസനസാധ്യതകളെ സംബന്ധിച്ച ചര്‍ച്ച നിയമസഭാ മുന്‍ സ്‌പീക്കര്‍ തേറമ്പില്‍ രാമകൃഷ്‌ണന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. വികസനസംബന്ധിയായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും മാധ്യമങ്ങള്‍ അതിനു വേദിയാവുന്നതും ജനാധിപത്യപ്രക്രിയയുടെ വികസനത്തിനുള്ള രാസത്വരകമായി മാറുമെന്ന്‌ തേറമ്പില്‍ പറഞ്ഞു. വികസന കാഴ്‌ചപ്പാടുകളില്‍ സമവായം വേണം. പൊതു പദ്ധതികള്‍ ഉണ്ടായാല്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ, സ്‌പോര്‍ട്‌സ് എന്നിവയ്‌ക്കു നല്‍കുന്ന പ്രാധാന്യം മാധ്യമങ്ങള്‍ വികസനത്തിനു നല്‍കാത്തത്‌ ദു:ഖകരമാണ്‌. മംഗളത്തിന്റെ ഉദ്യമം വികസനത്തിനു പ്രാധാന്യം നല്‍കുന്നു. സാമൂഹിക പ്രതിബദ്ധത നിറവേറ്റാനുള്ള ശ്രമമാണ്‌ മംഗളത്തിന്റേതെന്നും തേറമ്പില്‍ പറഞ്ഞു.

മേയര്‍ രാജന്‍ ജെ. പല്ലന്‍ അധ്യക്ഷത വഹിച്ചു. നഗര വികസനത്തിന്‌ സമയബന്ധിതമായാണ്‌ നീങ്ങുന്നതെന്ന്‌ മേയര്‍ ചൂണ്ടിക്കാട്ടി. പൂങ്കുന്നം, കൂര്‍ക്കഞ്ചേരി, കിഴക്കേകോട്ട ജംഗ്‌ഷന്‍വികസനം പൂര്‍ത്തീകരിച്ച്‌ 25 നകം കമ്മിഷന്‍ ചെയ്ും.യ ആവശ്യമായ ചര്‍ച്ചകളും നേതൃത്വവും നല്‍കിയാല്‍ വികസനത്തിനു ഗതിവേഗമുണ്ടാകും. വിഷയങ്ങള്‍ പരിഹരിക്കാനുമാകും. ബോധവത്‌ക്കരണത്തെ തുടര്‍ന്ന്‌ കോര്‍പ്പറേഷനില്‍ ഉദ്യോഗസ്‌ഥര്‍ നേരത്തെ എത്തുകയും സമയംവൈകിയും പണിയെടുക്കുന്നതും ശ്രദ്ധേയമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ചെറിയകാര്യങ്ങള്‍ക്കും വന്‍ വിമര്‍ശനമുയര്‍ത്തുന്ന മാധ്യമങ്ങള്‍ പലപ്പോഴും പരിഹാരനിര്‍ദേശം നല്‍കുന്നതില്‍ പുറകിലാണെന്നും മേയര്‍ ചൂണ്ടിക്കാട്ടി.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെകൂടി മുഖ്യധാരയിലേക്കു കൊണ്ടുവരുമ്പോഴാണ്‌ വികസനം അര്‍ഥപൂര്‍ണമാകുന്നതെന്ന്‌ സി.രവീന്ദ്രനാഥ്‌ എം.എല്‍.എ. പറഞ്ഞു. കാണാന്‍ പറ്റുന്നത്‌ മാത്രമാണ്‌ വികസനമെന്ന അബദ്ധധാരണ മാറണം. സ്വകാര്യമൂലധനത്തിനും വിദേശഫണ്ടിംഗിനും പുറകേ പോകേണ്ട കാര്യമില്ല. സംസ്‌ഥാനസര്‍ക്കാരിന്റെ പദ്ധതി അടങ്കല്‍ 20,000 കോടിരൂപയുടേതാണെങ്കില്‍ സഹകരണബാങ്കുകളിലെ നിക്ഷേപം 1.25 ലക്ഷം കോടിയോളമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ബജറ്റ്‌ നയംകൊണ്ട്‌ സാമ്പത്തികമേഖലയെ ചലിപ്പിക്കാനാകണം. ബാങ്കിംഗ്‌മേഖലയിലെ നിക്ഷേപം മാത്രം നാലുലക്ഷം കോടിരൂപയാണ്‌. ഇതിന്റെ ഒരുവിഹിതം തൃശുരിനു നീക്കിവക്കാനാകണം. സാമ്പത്തിക വിതരണവും കാര്യക്ഷമമാകണമെന്ന്‌ നിര്‍ദേശിച്ചു.

വികസനത്തിന്‌ ഊര്‍ജം പകരാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്ന്‌ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. പറഞ്ഞു. സിവില്‍ സര്‍വീസ്‌ പരീക്ഷകളുടെ കേന്ദ്രമായി സാംസ്‌കാരികനഗരിയെ മാറ്റണമെന്നും ആവശ്യപ്പെട്ടു.

രാഷ്ര്‌ടീയ ചിന്തകന്‍ കെ. വേണു മോഡറേറ്ററായി. മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, തൃശൂര്‍ നഗരവികസന അഥോറിട്ടി ചെയര്‍മാന്‍ കെ. രാധാകൃഷ്‌ണന്‍, സംഗീതനാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്‌ണന്‍ നായര്‍, മംഗളം മാനേജിങ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്‌, സി.ഇ.ഒ. ആര്‍. അജിത്‌ കുമാര്‍, ഇസാഫ്‌ ചെയര്‍മാന്‍ പോള്‍ തോമസ്‌, ബി.ജെ.പി. സംസ്‌ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ ബി. ഗോപാലകൃഷ്‌ണന്‍, കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) ജില്ലാ പ്രസിഡന്റ്‌ കെ.ആര്‍.ഗിരിജന്‍, സി.ഐ.ഐ. സോണല്‍ വൈസ്‌ ചെയര്‍മാന്‍ വിനോദ്‌ ജോണ്‍ മഞ്ഞില, ജീവന്‍ ടി.വി. എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ പി.ജെ. ആന്റണി, പ്രഫ. ജോണ്‍ സിറിയക്‌, ഡോ. എം. ജയപ്രകാശ്‌, ടി.യു.സി.ഐ. സംസ്‌ഥാന സെക്രട്ടറി എം.കെ. തങ്കപ്പന്‍, രജിസ്‌ട്രേഡ്‌ മെറ്റല്‍ ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ പി.ടി. ഡേവിസ്‌, ആര്‍കിടെക്‌ട് എന്‍.ഐ. വര്‍ഗീസ്‌, കെ.പി. ദേവസി, എം.ഡി. ഗ്രേയ്‌സ്, പ്രഫ. വി.പി. ജോണ്‍സ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്‌കുമാര്‍, അലക്‌സാണ്ടര്‍ സാം, പേളി ജോസ്‌, കലാമണ്ഡലം ഹേമലത തുടങ്ങിയവരും പങ്കെടുത്തു. മംഗളം തൃശൂര്‍ യൂണിറ്റ്‌ ചീഫ്‌ ജോയ്‌ എം. മണ്ണൂര്‍ സ്വാഗതവും മംഗളം പരസ്യവിഭാഗം എ.ജി.എം എം.പി. ഗോപാലകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT

Related Posts:

  • തെന്നിന്ത്യ കീഴടക്കാന്‍ ദുല്‍ഖര്‍ ദുല്‍ഖറിനിത് കരിയറിലെ സുവര്‍ണകാലമാണ്. 2014-ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്‌സും വിനക്രമാദിത്യനും പോലുള്ള കമേഴ്‌സ്യല്‍ ഹിറ്റുകള്‍... ഒപ്പം ഞാന്‍ എന്ന രഞ്ജിത് ചിനത്രത്തിലൂടെ നടനെന്ന നിലയില്‍ തികച്ചും വ്യത്യസ്തമായ മേക്ക്… Read More
  • യുവ ഐഎഎസ് ഓഫീസറുടെ ദുരൂഹ മരണം: കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം Story Dated: Tuesday, March 17, 2015 02:39ബംഗലൂരു: കര്‍ണാടകയില്‍ മണല്‍ മാഫിയയ്ക്കും നികുതി വെട്ടിപ്പുകാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ച യുവ ഐഎഎസ് ഓഫീസര്‍ ഡി.കെ രവികുമാറിന്റെ ദുരൂഹ മരണത്തില്‍ സംസ്ഥാനത്ത് വ്യപക പ്രതിഷേ… Read More
  • വിക്രത്തിന്റെ നായികയാകുന്ന ത്രില്ലില്‍ കാജല്‍ ചിയാന്‍ വിക്രത്തിന്റെ നായികയാകുന്ന ത്രില്ലിലാണ് കാജല്‍ അഗര്‍വാള്‍. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിലാണ് കാജല്‍ നായികയായി അഭിനയിക്കുന്നത്.വിക്രത്തിന്റെ നായികയാകാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നു. പുതിയ ചി… Read More
  • ഉത്തമവില്ലനെത്തുന്നു... 'സിനിമയിലേക്ക് എന്നെകൈപിടിച്ചുകയറ്റിയ ഗുരുവിനുമുന്നില്‍ ഉത്തമവില്ലനിലെ ഗാനങ്ങള്‍ സമര്‍പ്പിക്കുന്നു, പാട്ടും നൃത്തവും അലയടിച്ച സദസ് ഉലകനായകന്റെ വാക്കുകള്‍ക്കുമുന്‍പില്‍ നിശബ്ദമായി.ബാലചന്ദര്‍ എന്ന സംവിധായകന്‍ അവസാനമായി ക്… Read More
  • ഉത്തമവില്ലനും ഒ.കെ കണ്‍മണിയും ഏപ്രില്‍ 10ന്‌ കോളിവുഡിന്റെ ഡിഡെയായ ഏപ്രില്‍ പത്തിന് മണിരത്‌നം ചിത്രവും കമല്‍ഹാസന്‍ സിനിമയും ഏറ്റുമുട്ടുന്നു. ഉലകനായകന്‍ കമല്‍ഹാസന്റെ ഉത്തമ വില്ലനും മണിരത്‌നത്തിന്റെ ദുല്‍കര്‍-നിത്യ ജോഡി ചിത്രമായ ഒ.കെ കണ്‍മണിയും എത്തുമ്പോള്‍ വന്‍ മ… Read More