Story Dated: Thursday, March 5, 2015 02:49
മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രതീക്ഷാ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ഡേ കെയര്‍ സെന്റര്‍ ഗുണഭോക്‌താക്കളുടെയും സംഘാടകരുടെയും കൂട്ടായ്‌മ സ്‌നേഹക്കാഴ്‌ച മാര്‍ച്ച് 14 ന് ആനക്കയത്ത് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ ആനക്കയം ഗവ. യു.പി.സ്‌കൂളിലാണ് പരിപാടി.
ജില്ലയിലെ 14 പഞ്ചായത്തുകളിലാണ് ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയംഭരണം, സാമൂഹിക നീതി, ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകള്‍ സംയുക്‌തമായി നടത്തുന്ന പ്രതീക്ഷാ പദ്ധതി ശാരീരിക മാനസിക വൈകല്യങ്ങളുളള കുട്ടികള്‍ക്കുവേണ്ടിയുളളതാണ്. കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകും വിധത്തില്‍ അനുഭവങ്ങള്‍ പങ്കുവെക്കാനും കുറവുകള്‍ പരിഹരിക്കാനുമുദ്ദേശിച്ചാണ് മുഴുവന്‍ കേന്ദ്രങ്ങളിലേയും ഗുണഭോക്‌താക്കളുടെയും സംഘാടകരുടെയും സംഗമം നടത്തുന്നത്. പരിപാടിയുടെ നടത്തിപ്പിന് ആനക്കയത്ത് ചേര്‍ന്ന പ്രാദേശിക സംഘാടക സമിതി അന്തിമ രൂപം നല്‍കി. ജില്ലാ പഞ്ചായത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, പ്രതീക്ഷാ പദ്ധതി കണ്‍വീനര്‍ സലീം കുരുവമ്പലം, അംഗം ഉമ്മര്‍ അറക്കല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മുഹമ്മദ് അലി, വൈസ് പ്രസിഡന്റ് നന്ദിനി ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT