അബുദാബി സോഷ്യല്‍ ഫോറം വാര്‍ഷികം 13-ന്
Posted on: 06 Mar 2015
സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ പി. പത്മരാജന്റെ പേരില്‍ കേരളത്തിന് പുറത്ത് ആദ്യമായി ഏര്‍പ്പെടുത്തുന്ന ചലച്ചിത്ര അവാര്‍ഡ് പത്മരാജന്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് നല്‍കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. ബിസിനസ് രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് മികവുതെളിയിച്ച ലുലു എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ. അദീബ് അഹമ്മദിന് ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം നല്‍കും. പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ അഷ്‌റഫ് താമരശ്ശേരിയെ ചടങ്ങില്‍ ആദരിക്കും. മാധ്യമരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മലയാള മനോരമ യു.എ.ഇ. അഡ്മിനിസ്‌ട്രേറ്റീവ് തലവന്‍ ജയ്‌മോന്‍ ജോര്‍ജിന് മാധ്യമപുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് രമേഷ് പിഷാരടിയും സംഘവും അടക്കമുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. ദൃശ്യം 2015 പരിപാടിയില്‍നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് സോഷ്യല്‍ ഫോറം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാന്‍സര്‍ രോഗികള്‍ക്കായിരിക്കും സഹായം നല്‍കുക. രവി മേനോന്‍, അബ്ദുള്‍ അസീസ് മൊയ്തീന്‍, അനൂപ് നമ്പ്യാര്‍, സുരേഷ് കാന, സാബു അഗസ്റ്റിന്‍, ടി.വി. സുരേഷ്, അനീഷ് ഭാസി, മുജീബ് അബ്ദുല്‍ സലാം, സന്തോഷ്, നിയാസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
from kerala news edited
via IFTTT