ഇന്ത്യ-യുഎഇ വ്യാപാരങ്ങള്‍ നിരീക്ഷണത്തില്‍
ചില പ്രത്യക വസ്തുക്കളുടെ ഇടപാടുകള്‍ യഥാര്‍ത്ഥത്തിലുള്ളതോ വ്യാജമോ ആണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അതികൃതര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
നിലവില്‍ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് യുഎഇ. വ്യാപാര പങ്കാളത്തത്തിന്റെ കാര്യത്തില്‍ 2001-01ല്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. 2012-13 വര്‍ഷമായപ്പോഴേക്കും ഒന്നാംസ്ഥാനത്തായി. 2014-15 വര്‍ഷത്തില്‍ ഇത് മൂന്നാസ്ഥാനത്തേയ്ക്കുമാറുകയും ചെയ്തു. ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ യുഎഇയുമായുള്ള വ്യപാര പങ്കാളിത്തത്തില്‍ ഇന്ത്യയ്ക്കാണ് സ്ഥാനം.
സ്വതന്ത്ര വ്യാപാര മേഖല എന്നനിലയില്‍ ദുബായ് അന്താരാഷ്ട്ര ഹബ് ആയതോടെയാണ് യുഎഇയുമായുള്ള ഇടപാടുകളിലെ പങ്കാളിത്തം വര്‍ധിച്ചത്. യഥാര്‍ത്ഥ ഇടപാടുകള്‍ക്കിടയിലൂടെ മയക്കുമരുന്ന്-കള്ളപ്പണ ഇടപാടുകള്‍ വര്‍ധിച്ചതായി വ്യക്തമായ സൂചന രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു.
from kerala news edited
via IFTTT