Story Dated: Thursday, March 5, 2015 04:35
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ ധൃതിയില്ലെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പോളിറ്റ് ബ്യൂറോയാണ് വി.എസിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. സംസ്‌ഥാന കമ്മറ്റിയില്‍ പങ്കെടുക്കണമെന്ന് താന്‍ വി.എസിനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ഒരു അംഗം പോലും നഷ്‌ടപ്പെടരുതെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രബോസ് വധക്കേസില്‍ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളിലും അനേ്വഷണം വേണമെന്നു കോടിയേരി ആവശ്യപ്പെട്ടു. പി.സി ജോര്‍ജ് ഇന്ന് നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. തെളിവുകള്‍ പുറത്തുവിടാന്‍ ജോര്‍ജ് തയ്യാറാകണം. ചന്ദ്രബോസിന്റെ രക്‌തം പുരട്ട വസ്‌ത്രങ്ങള്‍ കസ്‌റ്റഡിയില്‍ സൂക്ഷിക്കുന്നതില്‍ പോലീസിന് വന്ന വീഴ്‌ചയും പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ പ്രതിപക്ഷം ശക്‌തമായ പ്രതിഷേധം തുടരും. ശനിയാഴ്‌ച സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.
from kerala news edited
via IFTTT