121

Powered By Blogger

Wednesday, 15 April 2020

വരുമാനനഷ്ടം 24 ലക്ഷം കോടി: ആഗോള വിമാനക്കന്പനികളിൽപകുതിയും പ്രതിസന്ധിയിൽ

മുംബൈ: ആഗോള വിമാനക്കന്പനികളിൽ പകുതിയിലധികവും നിലനിൽപ്പിനായി കഷ്ടപ്പെടുകയാണെന്ന് ഇൻറർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട). കോവിഡ് 19 മഹാമാരിയെത്തുടർന്ന് സർവീസ് നിർത്തിവെച്ചതുവഴി 2020 സാന്പത്തികവർഷം ആഗോളതലത്തിൽ വ്യോമയാന കന്പനികളുടെ വരുമാനത്തിൽ 24 ലക്ഷം കോടിരൂപയുടെ കുറവുണ്ടായി. 2019 സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 55 ശതമാനമാണ് വരുമാന നഷ്ടമെന്നും അയാട്ട പറയുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ സാന്പത്തികവർഷം യാത്രക്കാരുടെ എണ്ണത്തിൽ 48 ശതമാനം വരെ കുറവുണ്ടാകും. അപകടമില്ലെന്ന ആത്മവിശ്വാസം വീണ്ടെടുക്കാതെ ആളുകൾ യാത്രയ്ക്ക് തയ്യാറാകില്ല. കോവിഡ് മഹാമാരിയിൽ ആഗോള ജി.ഡി.പി. യിൽ ആറുശതമാനം വരെ കുറവുണ്ടായേക്കാം. രണ്ടാം പാദത്തിലായിരിക്കും സ്ഥിതി രൂക്ഷമാകുക. ഇക്കാലയളവിൽ വിമാനയാത്രക്കാരുടെ കാര്യത്തിലും ഇതു പ്രതിഫലിക്കും. എയർലൈൻ കന്പനിയിൽ ഒരു ജോലി കുറയുന്പോൾ ഇതുമായി ബന്ധപ്പെട്ട മേഖലയിലെല്ലാമായി 24 പേർക്ക് ജോലി നഷ്ടമാകുമെന്നും അയാട്ട വിലയിരുത്തുന്നു. നിലവിൽ ബെൽജിയവും സ്വീഡനും വിമാനക്കന്പനികൾക്കായി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ചില രാജ്യങ്ങളും ഇതിനുള്ള നടപടിയെടുക്കുന്നുവെന്ന് അയാട്ടയിലെ മുഖ്യ സാന്പത്തിക വിദഗ്ധനായ അലക്സാണ്ടർ ഡി ജൂനിയാക് പറഞ്ഞു.

from money rss https://bit.ly/3epIWPs
via IFTTT