121

Powered By Blogger

Wednesday, 12 August 2020

ആദായനികുതി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇല്ല: പുതിയ സംവിധാനത്തിന് തുടക്കമായി

ന്യൂഡൽഹി: ആദായനികുതിപിരിക്കൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവർത്തനസംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കൽ എന്ന പ്ലാറ്റ്ഫോം നിലവിൽ വരുന്നതോടെ ഈ രംഗത്ത് കൂടുതൽ പരിഷ്കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായി നികുതി നൽകുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങൾ ലളിതമായി ആർക്കും നൽകാവുന്നതരത്തിൽ പരിഷ്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഫേസ് ലെസ് ഇ-അസസ്മെന്റും ഇതോടൊപ്പം നിലവിൽവന്നു. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനംമാണിത്. നിലവിൽ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂർണമായും കംപ്യൂട്ടർ അൽഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവർത്തനം. ഫേസ് ലെസ് അപ്പീൽ സംവിധാനം സെപ്റ്റംബർ 25ഓടെ നിലവിൽവരും. നികുതിദായകരുമായി അനഭിമതമായ ഇപെടലുകൾക്കുള്ള സാഹചര്യം ഇതിൽനിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടൽ കൂടുതൽ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികളിൽ തീർപ്പുകൽപ്പിക്കാനും സംവിധാനംകൊണ്ടുകഴിയും. നികുതി വകുപ്പിൽനിന്നുള്ള ഔദ്യോഗികസന്ദേശങ്ങൾക്ക് കംപ്യൂട്ടർവഴിയുള്ള പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഏർപ്പെടുത്തി. ആദായനികുതി കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം വിവാദ് സെ വിശ്വാസ് പദ്ധതി നടപ്പാക്കിയിരുന്നു. മന്ത്രിമാരായ നിർമലാ സീതാരാമൻ, അനുരാഗ് ഠാക്കൂർ, ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, ചേംബർ ഓഫ് കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകർ തുടങ്ങിയവർ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.

from money rss https://bit.ly/31O0fUF
via IFTTT