121

Powered By Blogger

Tuesday, 20 October 2020

ഐ ഫോണ്‍ 12 വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ദുബായിയിലേയ്ക്ക് പറക്കാം

നിങ്ങളുടെ അടുത്തുള്ള ഷോറൂമിൽനിന്ന് ആപ്പിളിന്റെ പുതിയ ഐ ഫോൺ മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കുക. വാരാന്ത്യ പാക്കേജിൽ ദുബായിയിലേയ്ക്ക് പറന്നാൽ, മികച്ച വിലയിൽ ഒരു ഐ ഫോൺ 12 പ്രോ(256ജി.ബി)യുമായി നിങ്ങൾക്ക് മടങ്ങാം. ചെറിയ അവധിക്കാലം ആഘോഷിക്കുകയും ഒപ്പം ഒരുഐഫോൺ സ്വന്തമാക്കുകയുമാകാം. ദുബായയിൽ ക്വാറന്റൈൻ ഇല്ലാത്തത് കാര്യങ്ങൾ എളുപ്പമാക്കുകയുംചെയ്യും. ഇന്ത്യയിൽ ഐ ഫോണിന്റെ വിലയിൽ ഇത്രയും വ്യത്യാസമുണ്ടാകാനുള്ള കാരണം ലളിതമായി മനസിലാക്കാം. കഴിഞ്ഞ മാർച്ചിൽ മൊബൈൽ ഫോണുകളുടെ ചരക്കുസേവന നികുതി 12ശതമാനത്തിൽനിന്ന് സർക്കാർ 18ശതമാനമാക്കി ഉയർത്തിയാണ് ഒരുകാരണം. അതിനുപുറമെയാണ് ഇറക്കുമതി തീരുവ. ഇറക്കുമതി ചെയ്യുന്നവർ 20ശതമാനം തീരുവയും അതോടൊപ്പം രണ്ടുശതമാനം സെസും നൽകണം. ഇനി വിലയിലേയ്ക്കുവരാം. 256 ജി.ബിശേഷിയുള്ള ഐ ഫോൺ 12 പ്രോ ഇന്ത്യയിൽ ലഭിക്കണമെങ്കിൽ 1,29,000 രൂപകൊടുക്കണം. ദുബായിയിലാകട്ടെ 96,732 രൂപയ്ക്ക് കിട്ടും. 33,168 രൂപയുടെ വ്യത്യാസം. യുഎസിൽനിന്നാണ് വാങ്ങുന്നതെങ്കിൽ 42,000 രൂപയോളം ലാഭിക്കാം. ഐ ഫോൺ പ്രോയുടെ മോഡലുകൾക്ക് ദുബായിൽ 25,000 രൂപമുതൽ 35,000 രൂപവരെ കുറവാണ്. യുഎസിലാണെങ്കിൽ 39,000 മുതൽ 48,000 രൂപവരെയും കുറവുണ്ട്. ഐ ഫോൺ 12 മിനിക്കാകട്ടെ ദുബായിയിൽ 7,000 രൂപമുതൽ 9000 രൂപവരെയാണ് കുറവ്. യുഎസിൽ 14,000 മുതൽ 17,000 രൂപവരെയും. കോവിഡ് വ്യാപനംമൂലം യാത്രാനിയന്ത്രണമുള്ളതിനാലാണ് രാജ്യത്തേയ്ക്ക് സ്മാർട്ട്ഫോണുകൾ കടത്തുന്നത് കുറഞ്ഞത്. യാത്രാവിലക്കുകൾ നിങ്ങിയാൽ വൻതോതിൽ കള്ളക്കടത്ത് വർധിക്കുമെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാൻ പങ്കജ് മൊഹീന്ദ്രു പറയുന്നു. രാജ്യത്ത് ഈടാക്കുന്ന നികുതി കുറച്ചാൽ ഇതിന് മാറ്റംവരുമെന്നാണ് അസോസിയേഷന്റെ നിലപാട്. കള്ളക്കടത്ത് മൂലം സർക്കാരിന് 2000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് അസോസിയേഷൻ വിലയിരുത്തുന്നു. കഴിഞ്ഞവർഷത്തെ കണക്കെടുത്താൽ ഒക്ടോബർ-മാർച്ച് മാസങ്ങൾക്കിടയിയിൽ 60ശതമാനം വിലകൂടിയ ഫോണുകളും ഗ്രേമാർക്കറ്റിലാണ് വിപണനംനടന്നതെന്ന് ഇവർ പറയുന്നു. Buying an iPhone 12? You might like to fly to Dubai for the purchase

from money rss https://bit.ly/2Tc7OAU
via IFTTT