121

Powered By Blogger

Tuesday, 20 October 2020

സി.എസ്.ബി ബാങ്കിന്റെ അറ്റാദായത്തില്‍ 179.8ശതമാനം വര്‍ധന

കൊച്ചി: കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്ക് (പഴയ കാത്തലിക് സിറിയൻ ബാങ്ക്) നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 68.9 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 24.6 കോടിയായിരുന്നു. 179.8 ശതമാനമാണ് വർധന. സ്വർണപ്പണയ വിഭാഗത്തിൽ 4,949 കോടി രൂപയുടെ ബിസിനസാണ് രണ്ടാം പാദത്തിലുണ്ടായത്. ശതാബ്ദി വർഷത്തിൽ നൂറു കോടിയിലേറെ രൂപയുടെ അർധ വാർഷിക ലാഭം നേടിയതായി മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സി.വി.ആർ. രാജേന്ദ്രൻ അറിയിച്ചു. നിക്ഷേപങ്ങളിലും വായ്പകളിലും 10 ശതമാനത്തിലേറെ വളർച്ച നേടിയതായും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/35f5Tkz
via IFTTT