121

Powered By Blogger

Tuesday, 20 October 2020

ഭാവിയിലേയ്ക്ക് ആസൂത്രണമില്ല; പ്രാധാന്യം നിത്യജീവിതത്തിന് |സര്‍വെ

ഭാവിയിലേക്ക് കരുതാതെ നിത്യജീവിതതതിലെ ചെലവുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാജ്യത്തെ ഭൂരിഭാഗംപേരും താൽപര്യപ്പെടുന്നതെന്ന് പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ട് നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരുടെ റിട്ടയർമെന്റ് തയ്യാറെടുപ്പുകളെക്കുറിച്ച് പഠിക്കാൻ പ്രൂഡെൻഷ്യൽ ഫിനാൻഷ്യലിന്റെ ആഗോള നിക്ഷേപ മാനേജുമെന്റ് ബിസിനസായ പിജിഐഎമ്മിനുവേണ്ടി നീൽസൺ നടത്തിയ സർവെയിലാണ് ഈ കണ്ടെത്തൽ. സമ്പാദിക്കുന്നവരുടെ നാടാണ് ഇന്ത്യ എന്നചിന്താഗതി കാലഹരണപ്പെടുകയാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ഭവന വായ്പകൾ, സുരക്ഷിതമല്ലാത്ത വായ്പകൾ, ക്രഡിറ്റ് കാർഡ്തുടങ്ങിയ മേഖലകളിലെ വർധനവിന്റെ പശ്ചാത്തലത്തിൽ ഭാവിയിലേക്കുള്ള സമ്പാദ്യത്തെ അപേക്ഷിച്ച് നിലവിലെ ചെലവകളിലാണ് കൂടുതൽശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നാണ് വിലയിരുത്തൽ. ശ്രദ്ധേയമായ കണ്ടെത്തലുകൾ സ്ഥിരതയുള്ള ജോലിയും അറുപതു വയസോടെ വിരമിക്കലുമെന്ന പരമ്പരാഗതരീതി കാലഹരണപ്പെട്ടു. സന്തോഷകരമായി ജീവിക്കാൻ ജനങ്ങൾ തയ്യാറെടുക്കുന്നുണ്ട്. അപ്രതീക്ഷിത സംഭവങ്ങൾക്കായും ജോലിയിൽനിന്നു വിരമിക്കുന്നതുപോലുള്ള പ്രതീക്ഷിക്കാവുന്ന സാഹചര്യങ്ങൾക്കായും തയ്യാറെടുപ്പ് നടത്തുന്നു. കൂട്ടുകുടുംബങ്ങൾ ഇല്ലാതാകുന്നതും ബദൽവരുമാന സ്രോതസുകൾക്കുള്ള സാധ്യതകുറയുന്നതും പ്രായമാകുമ്പോൾ കുട്ടികളെ ആശ്രയിക്കേണ്ടിവരുന്നതിനെ കുറിച്ചുള്ള ആശങ്കയുമെല്ലാം ജോലിയിൽനിന്നു വിരമിക്കുന്നതുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തേണ്ടതിന്റെ ആവശ്യകതയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിതത്വം സംരക്ഷണം എന്നിവയ്ക്കായി പണം നീക്കിവെയ്ക്കുന്നതിലപ്പുറം സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും മെച്ചപ്പെട്ട ജീവിതം സ്വന്തമാക്കുന്നതിനുമാണ് ഭൂരിഭാഗംപേരുടെയും ശ്രമം. നഗരങ്ങളിലുള്ളവരുടെ സമ്പാദ്യംകുറവാണ്. അതുപോലെതന്നെയാണ് നിക്ഷേപവും. വരുമാനത്തിന്റെ 59 ശതമാനത്തോളം തുകയും നിത്യചെലവുകൾക്കായാണ് വിനിയോഗിക്കുന്നത്. മിക്കവാറുംപേർക്ക് വിരമിച്ചതിനുശേഷം ജീവിക്കുന്നതിന് ആവശ്യങ്ങൾക്കായുള്ള നിക്ഷേപമില്ല. ഇതുവരെ അതേക്കുറിച്ച് ചിന്തിക്കാത്തതുകൊണ്ടാണത്. എന്തെങ്കിലും വിധത്തിലുള്ള ബദൽ വരുമാനങ്ങൾ ഉള്ളവരാണ് മൂന്നിലൊന്നുപേരും. വിരമിച്ചതിനുശേഷമുള്ള കാര്യങ്ങളെകുറിച്ച് പദ്ധതികൾ തയ്യാറാക്കിയിട്ടില്ലാത്ത 51 ശതമാനംപേരും ഏതെങ്കിലും വിധത്തിലുള്ള അധിക വരുമാനം അപ്പോൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളുടേയും ജീവിത പങ്കാളിയുടേയും സുരക്ഷിതത്വവും ആരോഗ്യവും ജീവിതശൈലിയുമെല്ലാം റിട്ടയർമെന്റിനേക്കാൾ പ്രാധാന്യത്തോടെ കണക്കിലെടുക്കുന്ന രീതിയാണിപ്പോഴുള്ളത്. റിട്ടയർമെന്റ് പദ്ധതികൾ തയ്യാറാക്കാനായി തൊഴിൽ ദാതാക്കൾ ഉപദേശിക്കുന്നത് സ്ഥാപനത്തോടുള്ള കൂറു വർധിപ്പിക്കുമെന്നാണ് 65 ശതമാനംപേരും പറയുന്നത്. പ്രതികരിച്ചവരിൽ 51 ശതമാനവും തങ്ങളുടെ റിട്ടയർമെന്റിനായി സാമ്പത്തിക പദ്ധതികൾ തയ്യാറാക്കിയിട്ടില്ല. റിട്ടയർമെന്റിനായി തയ്യാറെടുത്തിട്ടില്ലെന്നു കരുതുന്ന ഇന്ത്യക്കാരിൽ 89 ശതമാനത്തിനും മറ്റെന്തെങ്കിലും വരുമാനവും ഇല്ല. റിട്ടയർമെന്റിനായി പദ്ധതി തയ്യാറാക്കുന്ന അഞ്ച് ഇന്ത്യക്കാരിൽ ഒരാൾ വീതമേ ആസൂത്രണത്തിനിടെ പണപ്പെരുപ്പത്തെ പരിഗണിക്കുന്നുള്ളു. പ്രതികരിച്ചവരിൽ 41 ശതമാനവും റിട്ടയർമെന്റിനായുള്ള നിക്ഷേപങ്ങളുടെ കാര്യത്തിൽ ഇൻഷൂറൻസിനു പ്രാധാന്യം നൽകിയപ്പോൾ 37 ശതമാനംപേർ സ്ഥിര നിക്ഷേപങ്ങളോടാണു താൽപര്യം കാണിച്ചത്. വിരമിച്ചതിനുശേഷം ആവശ്യമായ തുകയെക്കുറിച്ച് 48 ശതമാനം പേർക്കും ധാരണയില്ല. ആവശ്യമായ നിക്ഷേപത്തെ കുറിച്ച് 52 ശതമാനംപേർക്ക് അറിവുണ്ട്. നഗരങ്ങളിലുള്ള ഇന്ത്യക്കാർ ശരാശരി 50 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ലക്ഷ്യം വെക്കുന്നത്. സർവേയിൽ പ്രതികരിച്ച ശരാശരി 5.72 ലക്ഷം വാർഷിക വരുമാനമുള്ള ശരാശരി 44 വയസുള്ളവർ കരുതുന്നത്, റിട്ടയർമെന്റിനായി 50 ലക്ഷം രൂപ അല്ലെങ്കിൽ നിലവിലെ വാർഷിക വരുമാനത്തിന്റെ 8.8 മടങ്ങ് സമ്പാദ്യംവേണമെന്നാണ്. എല്ലാറ്റിനും വായ്പയുണ്ട്; വിരമിച്ചശേഷമുള്ള ജീവിതത്തിനുമാത്രമില്ല വായ്പ ലഭിക്കാത്ത ഒരേയൊരു സാമ്പത്തിക ലക്ഷ്യം ജോലിയിൽനിന്നു വിരമിച്ചശേഷമുള്ള കാര്യങ്ങൾക്കാണെന്ന് പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ട് സിഇഒ അജിത്ത് മേനോൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസം, വീട്, കാർ, ബിസിനസ് ആരംഭിക്കൽ എന്നിങ്ങനെയുള്ള ഏത് ആവശ്യത്തിനും വായ്പ ലഭിക്കും. മികച്ചരീതിയിൽ എല്ലാവരും തയ്യാറെടുപ്പു നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഇതുചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ പ്രായമേറിയവരുടെ എണ്ണം വരുംവർഷങ്ങളിൽ വർധിക്കുന്ന സാഹചര്യത്തിൽ ഈ സാമ്പത്തിക ലക്ഷ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. റിവേഴ്സ് മോർട്ട്ഗേജ് പോലുള്ള പദ്ധതികൾക്ക് ഇപ്പോഴും സ്വീകാര്യതലഭിച്ചിട്ടില്ലെന്ന് മനസിലാക്കണം. റിട്ടയർമെന്റ് പ്ലാനിങിന് ഇന്ത്യക്കാർ മുൻഗണന നൽകുന്നില്ലെന്നാണ് ആദ്യ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ആശങ്കയുയർത്തുന്നുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികസുരക്ഷയും സാമ്പത്തിക സ്വാതന്ത്ര്യവും കൂടുതൽ പ്രസക്തമായിവരികയാണ്. റിട്ടയർമെന്റ് പ്ലാനിങ് നടത്തിയിട്ടുള്ളവർക്കുപോലും സാമ്പത്തിക ആസൂത്രണം സംബന്ധിച്ച് ധാരണക്കുറവുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. ഇതേസമയംതന്നെ തൊഴിൽദാതാക്കളിൽനിന്നും സാമ്പത്തിക ഉപദേശകരിൽനിന്നും മെച്ചപ്പെട്ട ഉപദേശങ്ങൾതേടുകയും സന്തുലിതവും സാമ്പത്തിക സ്ഥിരതനൽകുന്നതുമായ പദ്ധതികൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നവരുമുണ്ടെന്ന് സർവെ വെളിപ്പെടുത്തുന്നു. രാജ്യത്തെ 15 നഗരങ്ങളിലെ വീടുകളിലാണ് സർവെ നടത്തിയത്. എപ്പോഴാണ് സാമ്പത്തിക ആസൂത്രണം ആരംഭിക്കുന്നത്, എന്തൊക്കെയാണ് കാരണങ്ങൾ, ഏതൊക്കെ സാമ്പത്തിക പദ്ധതികളാണ് പ്രയോജനപ്പെടുത്തുന്നത്, ബോധവൽക്കരണത്തിന്റെ അഭാവം റിട്ടയർമെന്റ് പ്ലാനിങിനെ ബാധിക്കുന്നുണ്ടോ, റിട്ടയർമെന്റ് പ്ലാനിങിനെക്കുറിച്ചു കൂടുതൽ മനസിലാക്കേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് സർവേയിലൂടെ മുന്നോട്ടുവെച്ചത്.

from money rss https://bit.ly/2TagS9h
via IFTTT