121

Powered By Blogger

Tuesday, 20 October 2020

ടൈറ്റന്‍ രാഗയുടെ മൊമന്റ്‌സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍

കൊച്ചി: ടൈറ്റൻ രാഗ ഏറ്റവും ആധുനികമായ മൊമന്റ്സ് ഓഫ് ജോയ് വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചു. സവിശേഷമായ രൂപകൽപ്പനയോടെ ഉപയോക്താക്കളുടെ മനസിൽ സന്തോഷം നിറയ്ക്കുന്നതാണ് ഈ വാച്ച് ശേഖരം. ഫ്ളൂയിഡ് ഷെയ്പിലും ലൈറ്റ് ടോണിലുമുള്ള സ്വരോസ്കി ക്രിസ്റ്റലുകൾ അലങ്കരിക്കുന്ന 14 വ്യത്യസ്തമായ രൂപകൽപ്പനയിലുള്ള വാച്ചുകളാണ് മൊമന്റ്സ് ഓഫ് ജോയ് വാച്ച് ശേഖരത്തിലുള്ളത്. ഒഴുകി നടക്കുന്നതുപോലെയുള്ള ക്രിസ്റ്റലുകൾ, തിരിയുന്നതുപോലെയുള്ള ഡിസ്കുകൾ, കറങ്ങുന്നതുപോലെയുള്ള ബട്ടർഫ്ളൈ ക്രിസ്റ്റലുകൾ എന്നിവ വാച്ചിലുണ്ട്. പുതിയ പ്ലേറ്റിംഗ് നിറമായ ഡീപ് മൾബറി ടൈറ്റൻ രാഗ ഇതാദ്യമായി അവതരിപ്പിക്കുകയാണ്. പുതിയ ശേഖരം അവതരിപ്പിക്കുന്നതിനൊപ്പം സാമൂഹികമാധ്യമത്തിൽ ടൈറ്റൻ രാഗ കളേഴ്സ് ഓഫ് ജോയി എന്ന പേരിൽ വിർച്വൽ ഫാഷൻ ഷോ പരമ്പര സംഘടിപ്പിക്കും. നവരാത്രിയോട് അനുബന്ധിച്ച് ഒമ്പതു ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ പരമ്പര. സാമൂഹികമാധ്യമത്തിൽ ഓരോ ദിവസവും പുതിയ നിറവിന്യാസത്തിലായിരിക്കും മൊമന്റ്സ് ഓഫ് ജോയി വാച്ചുകൾ അവതരിപ്പിക്കുക. ഓരോ ദിവസത്തെയും വിജയിക്ക് രാഗ ഫാഷനിസ്റ്റ ഓഫ് ദ ഡേ പട്ടംനല്കും. സ്വന്തമായി വാങ്ങുന്നതിനും സമ്മാനമായി നല്കുന്നതിനും അനുയോജ്യമാണ് ഈ ശേഖരത്തിലെ ഓരോ വാച്ചുകളും. പരമ്പരാഗതവും ആധുനികവുമായ വേഷങ്ങൾക്ക് ചേരുന്ന ആക്സസറിയാണ് ഇവ. 5,495 മുതൽ 19,995 രൂപ വരെയാണ് വാച്ചുകളുടെ വില. വേൾഡ് ഓഫ് ടൈറ്റൻ സ്റ്റോറുകൾ, ഹീലിയോസ്, മറ്റ് പ്രധാന സ്റ്റോറുകൾ, ഓൺലൈൻ സ്റ്റോറുകൾ, അംഗീകൃത ഡീലർമാർ എന്നിവിടങ്ങളിലെല്ലാം ഇവ ലഭ്യമാകും.

from money rss https://bit.ly/35dk21L
via IFTTT