ഈ കോവിഡ് കാലത്ത് പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുന്നത് വളരെ അകലെ നിന്നുകൊണ്ടാണ്. ഇത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വേദന പടര്‍ത്തുന്നത്. ആംബുലന്‍സ് റോഡന്റെ അരികില്‍ ഒതുക്കി ഒരു വയസ്സു മാത്രം പ്രായമുള്ള മകളെ അകലെ നിന്നു കാണുന്ന ഫൈസലിന്റേതാണ് ഈ വീഡിയോ. തന്‍സില റോഡിന്റെ മറുവശം നിന്നു കുഞ്ഞു നൂറയെ പിതാവിനെ കാണിക്കുന്നു. മാസങ്ങള്‍ക്കു ശേഷം കുഞ്ഞിനെ അകലെ നിന്നാണെങ്കിലും കണ്ടതിന്റെ സന്തോഷത്തില്‍ ഫൈസല്‍ കബീര്‍ വണ്ടി മുന്നോട്ടെടുത്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടേയും ഹൃദയം കവരുകയാണ്. തന്‍സിലക്കൊപ്പംനിന്ന ഒരു ബന്ധുവാണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരിക്കുന്നത്.
കോതമംഗലം താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സിന്റെ ഡ്രൈവറാണ് കായംകുളം പുള്ളിക്കണക്ക് പുളിമൂട്ടില്‍ ഫൈസല്‍ മന്‍സിലില്‍ ഫൈസല്‍ കബീര്‍. 9 മാസമായി എറണാകുളത്ത് 108 ആംബുലന്‍സില്‍ ജോലി ചെയ്യുന്ന ഫൈസല്‍ 4 മാസമായി കോവിഡ് ഡ്യൂട്ടി കാരണം ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ പോയിരുന്നില്ല. തന്‍സിലയും കുഞ്ഞും അമ്പലപ്പുഴയിലെ വീട്ടിലാണ്.
3ന് രാത്രിയാണ് ഫൈസല്‍ പെരുമ്പാവൂരില്‍ നിന്ന് രക്തസാംപിളുകള്‍ പരിശോധനയ്ക്കു നല്‍കാന്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ എത്തിയത്. അന്നുതന്നെ തിരികെ മടങ്ങിയെങ്കിലും കുഞ്ഞിനെ കാണണമെന്ന ആഗ്രഹത്തില്‍ രാത്രി കായംകുളത്ത് റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങി. പുലര്‍ച്ചെ അമ്പലപ്പുഴയിലെത്തുമെന്നു അറിയിച്ചിരുന്നതിനാല്‍ തന്‍സില കുഞ്ഞിനെയും കൊണ്ട് റോഡരികില്‍ കാത്തുനിന്നു. ഏഴു മണിയോടെ ഫൈസല്‍ അവിടെയെത്തി കുഞ്ഞിനെ അകലെ നിന്നു കാണുകയായിരുന്നു.
* This article was originally published here