121

Powered By Blogger

Monday, 6 July 2020

പാഠം 81: ആരോഗ്യ-ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം സ്വന്തമായി നിക്ഷേപിച്ച് ലക്ഷങ്ങള്‍ സമാഹരിക്കാം

നോയ്ഡയിലെ സ്വാകര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ശ്രുതി ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായുള്ള അന്വേഷണത്തിലാണ്. പ്രതിദിനം 50 രൂപ അടച്ചാൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്ന പദ്ധതി ഒടുവിൽ ശ്രുതി കണ്ടെത്തി. കൂടുതൽ പേരിൽനിന്ന് പണംസമാഹരിക്കുകയും ചുരുക്കംചിലർക്കുമാത്രം പണംനൽകേണ്ടിവരികയുംചെയ്യുന്ന തത്വമനുസിരിച്ചാണ് ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനം. പ്രീമിയം അടയ്ക്കുന്ന എല്ലാവരും ക്ലെയിംചെയ്യുന്ന അവസ്ഥയുണ്ടായാൽ ഇൻഷുറൻസ് കമ്പനി പൂട്ടിപോകുമെന്നകാര്യത്തിൽ സംശയമില്ല. മികച്ച പദ്ധതിയാണോ? ദിനംപ്രതി ചെറിയ പ്രീമിയമുള്ള ആരോഗ്യ-ലൈഫ് ഇൻഷുറൻസുകളുടെകാര്യത്തിലും ഇതിന് വ്യത്യാസമൊന്നുമില്ല. ശ്രുതിയുടെകാര്യത്തിൽ, ദിനംപ്രതി 50 രൂപ പ്രീമിയം ഈടാക്കുമ്പോൾ ഒരുമാസം ഈയിനത്തിൽ അടയ്ക്കേണ്ടിവരുന്നത് 1,500 രൂപയാണ്. വർഷം 18,000 രൂപയും. സ്വന്തമായി പരിരക്ഷ ഇത്രയുംതുക ഇൻഷുറൻസ് കമ്പനിയ്ക്കുകൊടുക്കാതെ എന്തുകൊണ്ട് സ്വന്തമായി സമാഹരിച്ചുകൂടാ. പ്രതിമാസം മുടക്കുന്ന 1,500 രൂപ രണ്ട് അക്കൗണ്ടുകളലേയ്ക്കായി വകയിരുത്താം. ഒന്നാമത്തെ അക്കൗണ്ട് ആരോഗ്യ ഇൻഷുറൻസിനുവേണ്ടിയും രണ്ടാമത്തേത് ലൈഫ് ഇൻഷുറൻസിനുവേണ്ടിയും. ആരോഗ്യ ഇൻഷുറൻസിനുവേണ്ടി 1000 രൂപയും ലൈഫ് ഇൻഷുറൻസിനുവേണ്ടി 500 രൂപയും നീക്കിവെയ്ക്കാം. ആരോഗ്യ ഇൻഷുറൻസുനുള്ള പണം സമാഹരിക്കുന്നതിന് എഫ്.ഡി-ആർഡി സംയുക്ത പദ്ധതിയാണ് യോജിച്ചത്. പ്രതിമാസം നിശ്ചിത തുകയടച്ച് പണംസമാഹരിക്കുന്നതിനുള്ള സാധ്യത റിക്കറിങ് ഡെപ്പോസിറ്റിലൂടെ ലഭിക്കുമ്പോൾ, സ്ഥിര നിക്ഷേപം(എഫ്ഡി)ആവശ്യമുള്ളപ്പോൾ പണം പിൻവലിക്കാൻ സഹായിക്കും. നിലവിൽ 25വയസ്സുളള ശ്രുതി അടുത്ത 35വർഷത്തേയ്ക്കാണ് പദ്ധതി ആസുത്രണംചെയ്യുന്നതെന്ന് കരുതുക. അഞ്ചുവർഷത്തെ എഫ്ഡയിൽ പ്രതിവർഷം 8ശതമാനം പലിശനിരക്കിൽ ഒന്നര ലക്ഷം രൂപ ആദ്യം നിക്ഷേപിക്കുന്നു. പ്രതിമാസം 1000 രൂപ പലിശയനിത്തിൽ അതിൽനിന്നുലഭിക്കും. ഈതുക ഓരോമാസവും റിക്കറിങ് ഡെപ്പോസിറ്റിലേയ്ക്ക് മാറ്റുക. ആർഡിക്ക് 7 ശമതാനം പലിശയാണെന്നുകരുതുക. ഇതുപ്രകാരം അഞ്ചുവർഷംകഴിയുമ്പോൾ 71,933 രൂപ ലഭിക്കും. ഈതുക എഫ്.ഡിയിൽ നിക്ഷേപിച്ചിട്ടുള്ള 1.50ലക്ഷംരൂപയോടൊപ്പം ചേർത്ത് വീണ്ടും സ്ഥിര നിക്ഷേപമാക്കുക. അതായത് അഞ്ചുവർഷം പിന്നിടുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി നിങ്ങൾക്ക് ലഭിക്കുക രണ്ടു 2.21 ലക്ഷം രൂപയുടെ നീക്കിയിരിപ്പാണ്. ചെറുപ്രായത്തിൽ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതകുറവായതിനാൽ ഈ തുക വീണ്ടും നിക്ഷേപിക്കാൻ കഴിയും. പരിരക്ഷ തുക ഉയർത്താം അഞ്ചുവർഷത്തേയ്ക്ക് ആർഡി തുടങ്ങി സ്ഥിരനിക്ഷേപമായ 2.21 ലക്ഷം രൂപയുടെ പലിശ നേരത്തെ ചെയ്തതുപോലെ വീണ്ടും അഞ്ചുവർഷക്കാലയളവിലുള്ള ആർഡിയിലേക്ക്മാറ്റുന്നു. പ്രതിമാസം പലിശയായി ലഭിക്കുന്ന 1,488 രൂപ അഞ്ചുവർഷത്തേയ്ക്കുകൂടി നിക്ഷേപിക്കാൻകഴിയും. കാലാവധിയെത്തുമ്പോൾ ആർഡിയിൽനിന്ന് 1,07,899 രൂപലഭിക്കും. ഈതുക നേരത്തെ എഫ്ഡിയിലുള്ള 2.21 ലക്ഷത്തോട് ചെർക്കുമ്പോൾ 3,28,899 രൂപയാകും. ഈതുക വീണ്ടും എഫ്ഡിയിൽ നി്ക്ഷേപിക്കുന്നു. ഇതിൽനിന്ന് പ്രതിവർഷം 26,312 രൂപയാണ് പലിശ ലഭിക്കുക. പ്രതിമാസമാകട്ടെ 2,192 രൂപയും. പലിശ തുക ഓരോമാസവും വീണ്ടും ആർഡിയിൽ നിക്ഷേപിക്കുന്നു. കാലവാധിയെത്തുമ്പോൾ ആർഡിയിൽനിന്ന് 1,43,860 രൂപ ലഭിക്കും. ഈതുക എഫ്ഡിയിലുള്ള 3,28,899 രൂപയോട് ചേർക്കുക. അപ്പോൾ മൊത്തം 4,71,866 രൂപയാകും. 15 വർഷംകഴിയുമ്പോൾ ആരോഗ്യ ഇൻഷുറൻസിനായുള്ള നീക്കിയിരിക്ക് 4.71 ലക്ഷമായിവളരും. 20 വർഷം പിന്നിടുമ്പോൾ ശ്രുതിക്ക് 6,87,664 രൂപയും 25 വർഷംകഴിയുമ്പോൾ 10,11,362 രൂപയും 30വർഷംകഴിയുമ്പോൾ 14,87,925 രൂപയും ഇത്തരത്തിൽ സമാഹരിക്കാനാകും. 35 വർഷംകഴിയുമ്പോൾ സമാഹരിക്കാനാകുക 22,07,253 രൂപയാണ്. അതായത് 25 വയസ്സുണ്ടായിരുന്ന ശ്രുതി 35 വർഷംകൊണ്ട് ഹെൽത്ത് ഇൻഷുറൻസിനായി സമാഹരിച്ചത് 22 ലക്ഷം രൂപ! ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽനിന്ന് ഇത് ഒരുക്കലും സാധ്യമാകില്ല. കുറിപ്പ്: ആരോഗ്യ ഇൻഷുറൻസിനായുള്ള നിക്ഷേപത്തിന്റെ സാധ്യതകൾ വിശദീകരിക്കാനാണ് ഇത്രയുംകാലത്തെ നിക്ഷേപം കണക്കുകൂട്ടിയത്. ഇടയ്ക്കുവെച്ചു ചികിത്സവേണ്ടിവന്നാൽ ഈതുക സമാഹരിക്കാനവില്ലെന്ന് മനസിലാക്കുക. കാലാകാലങ്ങിൽ സമാഹരിച്ച തുകയിൽനിന്ന് ചികിത്സാചെലവുകൾ കണ്ടെത്താം. അഥവാ ചികിത്സവേണ്ടിവന്നില്ലെങ്കിൽ സമാഹരിച്ചതുക മിച്ചമുണ്ടാകുകയുംചെയ്യും.പ്രായമാകുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഈതുക ഉപകാരപ്രദമാകുകകയും ചെയ്യും. മുതിർന്ന പൗരന്മാരുടെ ആരോഗ്യപരരക്ഷയ്ക്ക് വൻ പ്രീമിയമാണ് കമ്പനികൾ ഈടക്കുന്നതെന്നകാര്യം മറക്കേണ്ട. സൗകര്യപ്രദം ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ചേർത്താൻ കാണിക്കുന്ന താൽപര്യം ക്ലെയിമുമായി പോകുമ്പോൾ കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ലെന്നകാര്യം പലർക്കും അനുഭവമുള്ളതാണ്. വ്യവസ്ഥകളും അവയുമായി ബന്ധമില്ലാത്തതുമായി നിരവധി കാര്യങ്ങൾ നിരത്തി ക്ലയിം നിരസിക്കൽ, മുറിവാടക,ഐസിയുഉൾപ്പടെയുള്ളവയ്ക്ക് ക്യാപിങ്, കോ പെയ്മെന്റ് എന്നിങ്ങനെപോകുന്നു പ്രതിബന്ധങ്ങൾ. ഒടുവിൽ പരാതിയുമായി പിന്നാലെ നടന്ന് ക്ലയിംതുക പിടിച്ചുവാങ്ങേണ്ട സാഹചര്യമാണുള്ളത്. പലരും ഇതിന് മുതിരാതെ പണംനഷ്ടപ്പെടുത്തുകയുംചെയ്യുന്നു. ലൈഫ് ഇൻഷുറൻസ് ആരോഗ്യ ഇൻഷുറൻസിനും ലൈഫ് ഇൻഷുറൻസിനുമായി പ്രതിമാസം ചെലവാക്കാനദ്ദേശിച്ച 1,500 രൂപയിൽ ഇനി ബാക്കിയുള്ളത് 500 രൂപയാണ്. ഈതുക മികച്ച മൾട്ടി ക്യാപ് ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കാം. അടുത്ത 35 വർഷത്തേയ്ക്ക് നിക്ഷേപംതുടരാം. 14 ശതമാനം വാർഷികാദായം ലഭിച്ചാൽ 35വർഷംകഴിയുമ്പോൾ ഈതുക 56.2 ലക്ഷം രൂപയായി വളർന്നിട്ടുണ്ടാകും. 15 ശതമാനം ആദായം ലഭിച്ചാൽ നിക്ഷേപം 74.3 ലക്ഷമാകുകയും ചെയ്യും. ദീർഘകാലം നിക്ഷേപിക്കുന്നതിനാൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾക്ക് മികച്ച ആദായം നൽകാൻ കഴിയുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നീ പദ്ധതികൾക്ക് പകരമായല്ല ഈ നിർദേശം. ഒരുസാധ്യതമുന്നോട്ടുവെയ്ക്കുകമാത്രമാണ്ചെയ്യുന്നത്. വ്യക്തികൾ സ്വന്തം ഉത്തരവാദിത്വത്തിൽവേണം ഈരിതി പിന്തുടരാൻ. ചിട്ടയായി നിക്ഷേപിച്ചാൽ ആരോഗ്യ ഇൻഷുറൻസിനും ലൈഫ് ഇൻഷുറൻസിനും ഉതകുന്നതരത്തിൽ പണംസമാഹരിക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല.

from money rss https://bit.ly/3f6mTgD
via IFTTT