121

Powered By Blogger

Monday, 6 July 2020

ഒ.ടി.ടി. പ്ലാറ്റ്ഫോമുകളും തിയേറ്ററുകളും സഹവർത്തിക്കും

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ വ്യവസായങ്ങൾ നേരിടുന്ന വെല്ലുവിളികളും അവ പരിഹരിക്കാനുള്ള നൂതന മാർഗങ്ങളും ചർച്ച ചെയ്യുന്ന വെബിനാർ സീരീസിന് തുടക്കമായി. മാതൃഭൂമിയും മാക്സ്എഡും ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയിലെ ആദ്യ ചർച്ചയിൽ പ്രശസ്ത നിർമാതാവും നടനുമായ വിജയ് ബാബു വിനോദ വ്യവസായത്തിലെ പുതിയ സാഹചര്യങ്ങൾക്കൊത്തുള്ള ജീവിതത്തെക്കുറിച്ച് സംസാരിച്ചു. സിനിമ പോലുള്ള ക്രിയേറ്റീവ് പ്രൊഡക്ടിന്റെ സ്രഷ്ടാവ് എന്ന നിലയിൽ തിയേറ്റർ എക്സ്പീരിയൻസ് ആണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തിയേറ്ററുകൾ എന്ന് തുടങ്ങാനാവും എന്ന് നിർവചിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ തങ്ങളുടെ സൃഷ്ടികൾ പെട്ടെന്നു ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ സിനിമാ പ്രവർത്തകരെ സഹായിക്കുമെന്ന് വിജയ് ബാബു അഭിപ്രായപ്പെട്ടു. ആദ്യം ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതിന്റെ ആവശ്യകത മനസ്സിലാക്കി ചിത്രം സമയബന്ധിതമായി പൂർത്തീകരിക്കാനും റിലീസ് ചെയ്യാനും എല്ലാവരും സഹകരിച്ചുവെന്നും അദ്ദേഹം ചോദ്യോത്തര വേളയിൽ പറഞ്ഞു. 'ആമസോൺ പ്രൈം' പോലുള്ള ബഹുരാഷ്ട്ര പ്ലാറ്റ്ഫോമുകൾ വിവിധ തരം വിനോദ പരിപാടികളുടെ ഒരു വലിയ സമാഹാരം ആളുകൾക്ക് നൽകുന്നു. അതിനാൽ ഇതിന്റെ ജനപ്രിയത വർധിക്കുമെന്നും ഇതിനെ പ്രയോജനപ്പെടുത്താൻ മലയാള സിനിമാ നിർമാതാക്കൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2DiiZmT
via IFTTT