121

Powered By Blogger

Friday, 5 July 2019

ആദായ നികുതി സ്ലാബില്‍ മാറ്റമില്ല; സ്വര്‍ണത്തിനും പെട്രോളിനും വിലകൂടും

ന്യൂഡൽഹി: ആദായ നികുതി സ്ലാബിൽ മാറ്റംവരുത്താതെ ധനമന്ത്രി നിർമല സീതാരാമൻ മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ചു. ഭവനവായ്പയുടെ പലിശയിന്മേൽ നിലവിലുള്ള രണ്ടു ലക്ഷം രൂപയുടെ ആദായ നികുതിയിളവിൽ 1.5 ലക്ഷം രൂപ വർധിപ്പിച്ചു. അതായത് നിലവിൽ ഭവനവായ്പ പലിശയിന്മേൽ 3.5 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. 45 ലക്ഷം വരെ മൂല്യമുള്ള വീടുകൾക്കാണ് ഇത് ബാധകം. 2020 മാർച്ച് 31വരെമാത്രമാണ് ഇതിന്റെ കാലാവധി. ഈയൊരു ഇളവ് മാറ്റിനിർത്തിയാൽ സാധാരണക്കാരന് എടുത്തുപറയത്തക്ക നേട്ടമൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. അതുമാത്രമല്ല, പെട്രോളിനും ഡീസലിനും ലിറ്ററിന് ബജറ്റിൽ ഒരു രൂപ സെസും ഒരു രൂപ തീരുവയും ഏർപ്പെടുത്തി. ഇതോടെ പെട്രോൾ, ഡീസൽ വിലയിൽ രണ്ടുരൂപ കൂടും. സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ നിലവിലുള്ള 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമാക്കി വർധിപ്പിച്ചു. ഇതോടെ സ്വർണത്തിന് പവന് 650 രൂപയോളം വർധിക്കും. കോർപ്പറേറ്റ് ലോകത്തിന് ആശ്വസിക്കാനും വകയുണ്ട്. കോർപ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയിൽനിന്ന് 400 കോടിയായി വർധിപ്പിച്ചു. 25 ശതമാനമാണ് കോർപ്പറേറ്റ് നികുതി. അടിസ്ഥാന സൗകര്യമേഖലയിൽ അഞ്ച് വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സാങ്കേതിക മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനാണ് രാജ്യം തയ്യാറെടുക്കുന്നത്. നിർമാണ മേഖലയിൽ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങൾക്ക് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് വായ്പയെടുത്തവർക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയിൽ ഇളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽനിന്ന് 5 ശതമാനമാക്കി കുറയ്ക്കാൻ ജിഎസ്ടി കൗൺസിലിന് നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കുള്ള രാജ്യത്തിന്റെ പരിണാമം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് അവർ വ്യക്തമാക്കി. 2030ഓടെ രാജ്യത്തെ ആകെ വാഹനങ്ങളിൽ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

from money rss http://bit.ly/2LFYhiP
via IFTTT

Related Posts:

  • ഇന്ത്യൻ ബാങ്കിങ് മേഖല ലക്ഷ്യമിട്ട് ആഗോള കമ്പനികൾമുംബൈ: ഓൺലൈൻ വായ്പയ്ക്കും സ്ഥിര നിക്ഷേപത്തിനും മറ്റു സാമ്പത്തിക സേവനങ്ങൾക്കും വഴിയൊരുക്കാൻ ആഗോള ടെക് ഭീമന്മാരായ കമ്പനികളിൽ ചിലത് ഇന്ത്യൻ ബാങ്കിങ് മേഖലയിലേക്ക് കടന്നുവരുന്നു. സ്വകാര്യ ബാങ്കുകളുമായി സഹകരിച്ച് ഉയർന്ന പലിശ വാഗ്ദാ… Read More
  • വീണ്ടും കുതിപ്പ്: പവന്റെ വില 36,000 കടന്നുസംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിലും വിലവർധിച്ചിട്ടുണ്ട്. സ്പോട് ഗോൾഡ് വില ഔൺസിന് 1,793.32… Read More
  • എവിടെ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാം?/Infographicsഓരോരുത്തരുടെയും പോർട്ട്ഫോളിയോയിൽ വിവിധ നിക്ഷേപ ആസ്തികളുണ്ടാകും. ഓഹരി, സ്വർണം, മ്യൂച്വൽ ഫണ്ട്, ബാങ്ക് നിക്ഷേപം, റിലയൽ എസ്റ്റേറ്റ് എന്നിവയണവയിൽ പ്രധാനം. ഓരോ ആസ്തിയും വ്യത്യസ്ത നിരക്കിലുള്ള ആദായമാണ് കാലാകാലങ്ങളിൽ നിക്ഷേപകന് നൽകി… Read More
  • സമ്മർദത്തെ അതിജീവിച്ച് വിപണി നേട്ടത്തിൽ ക്ലോസ്‌ചെയ്തു: ഐടി ഓഹരികൾ കുതിച്ചുമുംബൈ: തുടക്കത്തിലെ നഷ്ടത്തിൽനിന്ന് കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ കുതിച്ചുയർന്ന് വിപണി. നിഫ്റ്റി 76.77 പോയന്റ് നേട്ടത്തിൽ 52,551.53ലും നിഫ്റ്റി 12.50 പോയന്റ് ഉയർന്ന് 15,811.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലാഭമെടുപ്പിനെതുടർന്ന… Read More
  • സിറ്റി ബാങ്ക് ഇന്ത്യ വിടുന്നുകൊച്ചി: സിറ്റി ബാങ്ക് പുനഃസംഘടനയുടെ ഭാഗമായി ഇന്ത്യയിലെ ഉപഭോക്തൃ ബാങ്കിങ് ബിസിനസ് അവസാനിപ്പിക്കുന്നു. റീട്ടെയിൽ ബാങ്കിങ്, ഭവനവായ്പ, വെൽത്ത് മാനേജ്മെന്റ്, ക്രെഡിറ്റ് കാർഡ് എന്നിവ അടങ്ങുന്ന ബിസിനസാണ് ഒഴിയുന്നത്. 1902-ൽ ഇന്ത്യയില… Read More