121

Powered By Blogger

Thursday, 18 February 2021

വിപണിയുടെനീക്കം എങ്ങോട്ട്; സ്വീകരിക്കേണ്ട നിക്ഷേപതന്ത്രങ്ങൾ അറിയാം

ഇന്ത്യൻ ഓഹരി വിപണി അങ്ങേയറ്റം ശക്തമായ അവസ്ഥയിലാണിപ്പോഴെങ്കിലും ഈനില തുടരുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. വലിയ പ്രതീക്ഷകളോടെകാത്തിരുന്ന ബജറ്റിനുമുമ്പ് വിപണിയിൽ ഉൽക്കണ്ഠയുടെ നിമിഷങ്ങളായിരുന്നു. തുടർന്ന് 8 ശതമാനം തിരുത്തലും നിഫ്റ്റി 50ൽ 12 ശതമാനം ഉയർച്ചയുമുണ്ടായി. സമീപ ഭൂതകാലത്തെ ഏറ്റവും പരിഷ്കരണോന്മുഖ ബജറ്റ് എന്ന നിലയിൽ പോയകാലത്തെ ബജറ്റ് കുതിപ്പുകളെയപേക്ഷിച്ച് നല്ല പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മുൻകാല ബജറ്റ് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷാപട്ടിക നേർത്തതായിരുന്നു. സർക്കാർ ചിലവ് കൂടുതലായി ഉണ്ടാകുമെന്ന കണക്കുകൂട്ടൽ ഉണ്ടായിരുന്നു. ബജറ്റ് രാജ്യത്തിന്റെ ഏകീകൃത സാമ്പത്തിക പ്രഖ്യാപനമായിത്തീരാറുണ്ടെങ്കിലും കൂടുതൽ കൃത്യമായ പ്രവചനങ്ങളും വിപ്ലവകരമായ നടപടികളുമായി ഇത്തവണ ഈ സങ്കൽപം തകർക്കപ്പെട്ടിരിക്കയാണ്. സമീപകാലത്തൊന്നും ദർശിച്ചിട്ടില്ലാത്ത വിശാലവിപണിയിലെ സൂപ്പർ പ്രകടനം വിപണിയിൽ മുൻകരുതലിനും കളമൊരുക്കിയിട്ടുണ്ട്. കൂടിയവിലകളുടെ മേഖലയിലാണിപ്പോൾ വിപണിയെന്നാണ് സാങ്കേതിക വിശകലനത്തിന്റെ അടിസ്ഥാനത്തിൽ പറയാൻകഴിയുക. ബജറ്റാനന്തര കുറവുകൾ മറച്ചുവെച്ചുകൊണ്ടു കൂടിയതോതിലുള്ള വാങ്ങലാണ് നടക്കുന്നതെന്ന കാഴ്ചപ്പാടുമുണ്ട്. കൂടിയ മൂല്യനിർണയവും ചഞ്ചലമായ വിദേശ സ്ഥാപന നിക്ഷേപങ്ങളും ആഗോളതലത്തിൽതന്നെ അരക്ഷിതത്വമുണ്ടാക്കിയിട്ടുണ്ട്. വളരുന്ന ഓഹരികളിൽനിന്നും മേഖലകളിൽനിന്നും പണം പ്രതിരോധിക്കാവുന്ന ഓഹരികളിലേക്കു മാറ്റുന്നതാണു നല്ലതെന്ന ജാഗ്രതാ നിർദ്ദേശങ്ങൾ വീണ്ടും ഉയർന്നുവരുന്നു. നടപ്പുവർഷം ചാക്രിക പ്രകടനങ്ങളിലുണ്ടായ കുതിപ്പ് ഭാവിയിൽ ആശാവഹമായ പ്രകടനത്തിനിടയാക്കില്ല എന്നതാണ് ഇതിനു കാരണമായി പറയുന്നത്. ഹൃസ്വകാലത്തേക്കുള്ളതല്ല, കുത്തനെയുള്ള ഈ കുതിപ്പെന്നാണ് മനസിലാക്കാൻകഴുയക. പരിഷ്കരണ അജണ്ടയെത്തുടർന്ന് സർക്കാർനയത്തിലുണ്ടായമാറ്റം കാരണം രാജ്യത്തിന്റെ വീക്ഷണത്തിലുണ്ടായ അടിസ്ഥാനപരമായ പുരോഗതിയുടെ പിന്തുണ ഇതിനുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വിദേശസ്ഥാപന നിക്ഷേപങ്ങൾക്കുമൊപ്പം അഭ്യന്തര സമ്പദ്ഘടനയിൽ നീണ്ടുനിൽക്കുന്ന ചെലവഴിക്കലുകൾക്കും ഇതു വഴിതെളിക്കും. വിശാലവിപണിയുമായി തുലനംചെയ്യുമ്പോൾ ഒരേസമയം വില പിടിപ്പുള്ളതും വിലകുറഞ്ഞതുമായ ഇടങ്ങൾ കാണാൻ കഴിയുന്നുണ്ട്. വർഷത്തിലുടനീളം ഈകൂടിയ വിലകൾ നില നിൽക്കുമെന്നുതന്നെയാണ് കരുതുന്നത്. വിലകളുടെ കാര്യത്തിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഓഹരി പ്രകടനത്തെ സംബന്ധിച്ചേടത്തോളം തെറ്റായ ആശയത്തിലേക്കു നയിക്കുകയും പോർട്ഫോളിയോ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കാതെവരികയും ചെയ്യും. വിലകൂടിയ ഓഹരികളിൽനിന്നും മേഖലകളിൽനിന്നും അഭ്യന്തര സാമ്പത്തിക മേഖലയിൽ കൂടുതൽ പണം ചിലവഴിക്കുന്നവയും ഗുണം നോക്കിവാങ്ങാവുന്നവയുമായ വിഭാഗങ്ങളിലേക്കു മാറുന്നതാണ് ഉചിതം. സാമ്പത്തിക വളർചിച കൂടിയ ഈഘട്ടത്തിൽ പ്രതിരോധാത്മക മേഖലകളിലേക്കു വൻതോതിൽ തിരിയുന്നത് അഭിലഷണീയമായിരിക്കില്ല. തിരുത്തലിന്റെഘട്ടത്തിൽ വിശാല വിപണിയിൽ മികച്ചപ്രകടനം നടത്തുന്നവയാണ് ഇവഎന്നത് വസ്തവംതന്നെ. എന്നാൽ, കൂടിയ മൂല്യനിർണയവും ആഗോള അനിശിശ്ചിതത്വവുംചേർന്ന് വിശാലവിപണിയുടെ വേഗത്തിൽ മാറ്റമുണ്ടായാൽ ഈ മേഖലകളിലും തിരുത്തലിനു സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിരോധ ഓഹരികളായ എഫ്എംസിജിയുംമറ്റും വളരെ ഉയർന്ന നിലവാരത്തിലാണ്. കൂടുതൽ മേഖലകളിലേക്കുതിരിയുന്നത് പോർട്ഫോളിയോക്ക് ഇപ്പോൾ ഗുണകരമല്ല. പ്രതിരോധ ഓഹരികൾ തിരുത്തലിനു വിധേയമാകാമെങ്കിലും ഐടി, ഫാർമ മേഖലകൾക്ക് ഇടക്കാലയളവിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻകഴിയും. കാരണം ആഗോള കാഴ്ചപ്പാടിൽ അവയ്ക്ക് നല്ല വളർച്ചയുണ്ടായിട്ടുണ്ട്. മൂല്യനിർണയം വീണ്ടും പരിഷ്കരിക്കപ്പെടാനും സാധ്യത വർധിച്ചിട്ടുണ്ട്. എങ്കിലും 2 മുതൽ 3 വർഷം വരെയുള്ള കാലയളവിൽ അവയുടെ വിലകളും കൂടിയ നിലയിൽ തന്നെയായിരിക്കും. പോർട്ട്ഫോളിയോയിൽ കൂടുതൽ പണം എത്തിക്കുന്നതിനും ഹൃസ്വകാല തിരുത്തലിൽ ഓഹരി ബാസ്ക്കറ്റിന്റെ ഭാരം കുറയ്ക്കുന്നതിനും ഓഹരികൾ വിൽക്കുന്നതും ഗുണകരമാണ്. വില കുറയുമ്പോൾ വാങ്ങുക എന്ന തന്ത്രത്തിന്റെ തുടർച്ച തന്നെയാണിത്. തിരുത്തലിന്റെഘട്ടത്തിൽ ഇൻഷുറൻസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, അടിസ്ഥാന വികസന സ്ഥാപനങ്ങൾ, പ്രമുഖ ഉൽപന്നങ്ങളുടേയും ഉപഭോക്തൃ വസ്തുക്കളുടേയും ചാക്രിക ഓഹരികൾ എന്നിവ കൂടുതലായി കൈവശം വെയ്ക്കുന്നത് ഗുണകരമായിരിക്കും. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ മുന്നിൽ കണ്ടതുപോലെ K മാതൃകയിലുള്ള സമ്പത്തിക വീണ്ടെടുപ്പിന്റെ സാധ്യത കുറയ്ക്കുന്ന കാര്യത്തിൽ ബജറ്റ് ഇന്ത്യക്കു മേൽക്കൈ നൽകിയിട്ടുണ്ട്. അഭ്യന്തര സാമ്പത്തിക വീണ്ടെടുപ്പിലും കയറ്റുമതി അവസരങ്ങളിലും ഗുണംലഭിക്കുന്ന കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതാണ് മുന്നോട്ടുള്ളയാത്രയിൽ ഗുണകരം. പരിഷ്കരണങ്ങടങ്ങിയ കേന്ദ്ര ബജറ്റിനെത്തുടർന്നുണ്ടായകുത്തനെയുള്ള നേട്ടങ്ങൾക്കുശേഷം വിപണിയിൽ ഏകീകരണത്തിനു സാധ്യതയുണ്ട്. വേഗതയിലെ ഈമാറ്റംഹ്രസ്വകാലമേ നിലനിൽക്കൂ. കാരണം ബജറ്റിലെ പരിഷ്കരണങ്ങളുടെ ആനുകൂല്യം ഇടക്കാലം മുതൽ ദീർഘകാലംവരെ അടിസ്ഥാനമാക്കിയുള്ളതാണ്. വിപണിയുടെ വിശാലമായ അടിയൊഴുക്കുകൾ ഗുണകരമായിത്തന്നെതുടരും, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ഓഹരികളുടെ കാര്യത്തിൽ. ഇടക്കാല പ്രവണതകൾ നിർണയിക്കുന്നകാര്യത്തിൽ ആഗോള വിപണിയിലെ അടിയൊഴുക്കുകൾ നിർണായകമാണ്. കൂടുതൽ ഉത്തേജനത്തിനായി കാത്തിരിക്കുന്ന യുഎസ് വിപണിയിലെ മികച്ചനേട്ടങ്ങളും ദൗർബ്ബല്യം പ്രകടിപ്പിക്കുന്ന യൂറോപ്യൻ വിപണിയിലെ ഗതിവ്യതിയാനങ്ങളുംചേർന്ന് സമ്മിശ്രമാണ് ആഗോള വിപണിയിലെ ചലനങ്ങൾ. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3s8kyaW
via IFTTT