121

Powered By Blogger

Thursday, 23 September 2021

എൽഐസിയെ ചൈന ഹൈജാക്ക് ചെയ്യുമോ? തടയാൻ സർക്കാർ നീക്കംതുടങ്ങി

പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസിയിലേക്ക് ചൈനീസ് നിക്ഷേപകരെ അടുപ്പിക്കാതിരിക്കാൻ സർക്കാർ നീക്കംതുടങ്ങി. നടപ്പ് സാമ്പത്തിക വർഷം ഐപിഒയുമായെത്തുന്ന എൽഐസിയിൽ ചൈനയിൽനിന്നുള്ള നിക്ഷേപകർക്ക് വിലക്കേർപ്പെടുത്തിയേക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു. ഇരുരാജ്യങ്ങളുംതമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. ചൈനീസ് മൊബൈൽ ആപ്പുകൾ പലതും രാജ്യത്ത് നിരോധിച്ചതും അതിന്റെ ഭാഗമായാണ്. രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലും കമ്പനികളിലും ചൈനീസ് നിക്ഷേപംതടയുന്നതിന് ഇതിനകം സർക്കാർ നടപടികളെടുത്തിരുന്നു. രാജ്യത്തെ ഏറ്റവുംവലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസിക്കാണ് രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ 60ശതമാനം വിപണിവിഹിതവുമുള്ളത്. മൊത്തം ആസ്തിയാകട്ടെ 500 ബില്യൺ ഡോളറിലേറെയുമാണ്. നിലവിലെ നിയമപ്രകാരം വിദേശികൾക്ക് എൽഐസിയിൽ നിക്ഷേപിക്കാനാവില്ല. അതേസമയം നിയമഭേദഗതിയിലൂടെ വിദേശ നിക്ഷേപകരെക്കൂടി പങ്കാളികളാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഐപിഒയുടെ 20ശതമാനംവരെ നിക്ഷേപമാകും ഇവർക്ക് പരമാവധി അനവദിക്കുക. നടപ്പ് സാമ്പത്തികവർഷം എൽഐസിയുടെ 5 മുതൽ 10ശതമാനംവരെ ഓഹരികൾ വിറ്റഴിച്ച് 90,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒന്നിലധികം ഘട്ടമായിട്ടായിരിക്കും ഓഹരി വില്പനയെന്നറിയുന്നു. നിർദിഷ്ട ഭേദഗതിയനുസരിച്ച് ആദ്യ അഞ്ചുവർഷം കമ്പനിയുടെ 75ശതമാനം ഓഹരി കൈവശംവെക്കാനും പിന്നീട് ഇത് 51ശതമാനമായി കുറക്കാനുമാണ് ശ്രമം. ഐപിഒയുടെ 10ശതമാനം പോളിസി ഉടമകൾക്കായി നീക്കിവെക്കാനും പദ്ധതിയുണ്ട്.

from money rss https://bit.ly/3zKs1kd
via IFTTT