Story Dated: Wednesday, April 1, 2015 07:37
ഹാരിസ് ബര്‍ഗ്: അമ്മായിയമ്മയുടെ ശവക്കല്ലറ വൃത്തിയാക്കുന്നതിനിടയില്‍ സ്‌മാരകശില തലയില്‍ വീണ് മരുമകന്‍ മരിച്ചു. പെനിസില്‍വാനിയയിലെ ത്രൂപ്പിലിലുള്ള സെമിത്തേരിയിലിലാണ് സംഭവം. സ്‌മാരകശില വീണ് മരിച്ച സ്‌റ്റീഫന്‍ വോയ്‌ടാക്കി(74)ന്റെ മൃതദേഹം പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.
ഈസ്‌റ്ററിന് മുന്നോടിയായാണ് തങ്ങളുടെ കുടുംബത്തിലെ പൂര്‍വികരെ അടക്കംചെയ്‌ത ശവക്കല്ലറകള്‍ വ്യത്തിയാക്കാന്‍ സ്‌റ്റീഫന്‍ തീരുമാനിച്ചത്. ഇതിനായി ഇയാള്‍ തന്റെ ഭാര്യയുമൊത്ത് ത്രൂപ്പിലിലുള്ള സെമിത്തേരിയിലെത്തി. തുടര്‍ന്ന് ഓരോ ശവക്കല്ലറകള്‍ വീതം വൃത്തിയാക്കിവരുകയായിരുന്നു ഇരുവരും. ഇതിനിടയിലാണ് സ്‌റ്റീഫന്‍ അമ്മായിയമ്മയുടെ ശവക്കല്ലറ വൃത്തിയാക്കുമ്പോള്‍ അപകടം സംഭവിച്ചത്. ശവക്കല്ലറയ്‌ക്ക് മുകളില്‍ സ്‌ഥാപിച്ചിരുന്ന സ്‌മാരകശില എങ്ങനെയോ നിരങ്ങി ഇയാളുടെ തലയില്‍ വീഴുകയായിരുന്നു എന്നാണ് നിഗമനം. എന്നാല്‍ ഒരു സ്‌മാരക ശില നിരങ്ങി നീങ്ങുന്നതിന് ആവശ്യമായ കാറ്റോ സ്‌റ്റീഫനില്‍ നിന്ന് ഇത്തരത്തിലുള്ള എന്തെങ്കിലും നീക്കങ്ങളോ ഈ അവസരത്തില്‍ ഉണ്ടായിട്ടില്ലെന്ന് സ്‌റ്റീഫനൊപ്പം സെമിത്തേരിയിലുണ്ടായിരുന്ന ഇയാളുടെ ഭാര്യയും സെമിത്തേരി സൂക്ഷിപ്പുകാരനും ഓര്‍മിക്കുന്നു.
പിന്നീട് സ്‌ഥലത്തെത്തിയ പോലീസ് സ്‌റ്റിഫന്റെ മൃതദേഹം പോസ്‌റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇയാളും ഭാര്യയും മുമ്പും സെമിത്തേരിയിലെത്തി പ്രീയപ്പെട്ടവരുടെ ശവക്കല്ലറകള്‍ വൃത്തിയാക്കിയിരുന്നതായി സെമിത്തേരി സൂക്ഷിപ്പുകാരന്‍ പറഞ്ഞു.
from kerala news edited
via IFTTT